---
title: "സംസ്കാരത്തിൻ്റെ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമെന്ന് അഡ്വ. കെ.അശോകൻ ; പാനൂരിൽ ഭാരതീയ വിചാര കേന്ദ്രം പുസ്തക ചർച്ച നടത്തി."
english_title: "Cultural Protection Need Of Times Adv K Ashokan Panoor Bharatiya Vichara Kendram Book Discussion"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388762/cultural-protection-need-adv-ashokan-panoor-vichara-kendram-book-discussion"
published_at: "2026-10-26T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adedb8816ece_cultural-protection-need-adv-ashokan-panoor-vichara-kendram-book.jpg"
keywords: ["Panoor News", "Bharatiya Vichara Kendram", "Adv Ashokan Palloour", "P Parameswarji Book", "Kerala Culture", "Book Discussion"]
---

# സംസ്കാരത്തിൻ്റെ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമെന്ന് അഡ്വ. കെ.അശോകൻ ; പാനൂരിൽ ഭാരതീയ വിചാര കേന്ദ്രം പുസ്തക ചർച്ച നടത്തി.

> **Lead Summary:** പാനൂർ: ഭാരതീയ വിചാര കേന്ദ്രം പാനൂർ സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ പി. പരമേശ്വർജിയുടെ കേരളം ഭ്രാന്താലയത്തിൽ നിന്ന് തീർത്ഥാലയത്തിലേക്ക് എന്ന പുസ്തകത്തെ ആസ്പദമാക്കി മേലെ പൂക്കോം എരഞ്ഞിക്കുളങ്ങര എൽ.പി. സ്കൂളിൽ പുസ്തകചർച്ച സംഘടിപ്പിച്ചു. കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രം, സാംസ്കാരിക പൈതൃകം, പരമ്പരാഗത ജീവിതമൂല്യങ്ങൾ എന്നിവ ചർച്ചയിൽ പ്രധാന വിഷയങ്ങളായി.ഭാരതീയ വിചാര കേന്ദ്രം ജില്ലാ സെക്രട്ടറി അഡ്വ. അശോകൻ പള്ളൂർ വിഷയം അവതരിപ്പിച്ചു.

## Article Content

പാനൂർ: ഭാരതീയ വിചാര കേന്ദ്രം പാനൂർ സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ പി. പരമേശ്വർജിയുടെ കേരളം ഭ്രാന്താലയത്തിൽ നിന്ന് തീർത്ഥാലയത്തിലേക്ക് എന്ന പുസ്തകത്തെ ആസ്പദമാക്കി മേലെ പൂക്കോം എരഞ്ഞിക്കുളങ്ങര എൽ.പി. സ്കൂളിൽ പുസ്തകചർച്ച സംഘടിപ്പിച്ചു. കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രം, സാംസ്കാരിക പൈതൃകം, പരമ്പരാഗത ജീവിതമൂല്യങ്ങൾ എന്നിവ ചർച്ചയിൽ പ്രധാന വിഷയങ്ങളായി.ഭാരതീയ വിചാര കേന്ദ്രം ജില്ലാ സെക്രട്ടറി അഡ്വ. അശോകൻ പള്ളൂർ വിഷയം അവതരിപ്പിച്ചു.

ചട്ടമ്പിസ്വാമികൾ, ശ്രീ നാരായണ ഗുരു എന്നിവർ ഹിന്ദു സംസ്കാരത്തെ സംരക്ഷിക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തി. അവർ ഹിന്ദുസംസ്‌കാരം നേരിട്ട ച്യുതി പരിഹരിച്ചു .കേരളത്തിൽ മലയാള ഭാഷയെ ഇല്ലാതാക്കാനുള്ള ശ്രമം നടന്നു വരികയാണ്.കേരള തനിമ നഷ്ടപ്പെടുന്നരീതിയിൽ പ്രവർത്തനം നടക്കുന്നു.

കഥകളി, കളരി എന്നിവയുടെ വികാസം ഇല്ലാതാകുന്നു. കേരളീയ കലകൾ നശിക്കുന്നു. ഹിന്ദു സംസ്കാരം തകർക്കാനുള്ള കവിതകൾ സിനിമകൾ വരുന്നു. സംസ്കാരത്തെ നശിപ്പിക്കാനുള്ള പ്രക്രിയ തുടരുന്നു .ഹിന്ദു ജീവിത രീതി പുതുതലമുറയെ പഠിപ്പിക്കണമ്മന്നും വിഷയം അവതരിപ്പിച്ചുകൊണ്ട് അശോകൻ പള്ളൂർ പറഞ്ഞു

കേരളത്തിന്റെ സാമൂഹിക മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരു തുടങ്ങിയ നവോത്ഥാന നായകരുടെ സംഭാവനകൾ അദ്ദേഹം വിശദീകരിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങൾക്കും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ അവർ നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ നിർണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സാംസ്കാരിക സ്വത്വം രൂപപ്പെടുത്തുന്നതിൽ ഭാഷയ്ക്കും ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും പ്രധാന സ്ഥാനമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാനുസൃതമായ മാറ്റങ്ങൾക്കൊപ്പം നാടിന്റെ തനിമയും സാംസ്കാരിക പൈതൃകവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. കഥകളി, കളരിപ്പയറ്റ് തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമാണ്. ഇത്തരം കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുകയും പുതുതലമുറയ്ക്ക് അവയെക്കുറിച്ച് കൂടുതൽ അറിവ് നൽകുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളീയ ജീവിതരീതികളെയും പാരമ്പര്യങ്ങളെയും കുറിച്ചുള്ള അറിവ് പുതിയ തലമുറയിലേക്ക് കൈമാറേണ്ടതിന്റെ പ്രാധാന്യവും ചർച്ചയിൽ ഉയർന്നു.

ചടങ്ങിൽ എൻ.പി. പവിത്രൻ അധ്യക്ഷത വഹിച്ചു. കെ.കെ. ബിനീഷ് സ്വാഗതം പറഞ്ഞു. കെ. പ്രകാശൻ, കെ.പി. സഞ്ജീവ് കുമാർ, അനീഷ് ചെറുപറമ്പ്, കെ.സുരേന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

English Summary: Preservation of culture is need of the times said Adv K Ashokan, Bharatiya Vichara Kendram conducted book discussion at Panoor. Discussion based on P Parameswarji's book Keralam Bhrandalayathil Ninnu Theerthalayathilekku held at Mele Pookkom Eranjikulangara LP School. District Secretary Adv Ashokan Palloour presented topic, spoke about Chattampi Swamikal, Sree Narayana Guru contributions against caste discrimination, need to protect Malayalam language, Kathakali, Kalaripayattu and cultural heritage and teach Hindu lifestyle to new generation. NP Pavithran chaired, KK Bineesh welcomed

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388762/cultural-protection-need-adv-ashokan-panoor-vichara-kendram-book-discussion)