---
title: "കെ. എൻ. എം പാനൂർ - കടവത്തൂർ മേഖലാ  മദ്‌റസാ സർഗമേള അടുത്ത മാസം  കല്ലിക്കണ്ടിയിൽ."
english_title: "KNM Panoor Kadavathur Zone Madrasa Sargamela Next Month Kallikkandi November 22 29"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388746/knm-panoor-kadavathur-madrasa-sargamela-kallikkandi-november"
published_at: "2026-10-26T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adeca4d29285_knm-panoor-kadavathur-madrasa-sargamela-kallikkandi-november.jpg"
keywords: []
---

# കെ. എൻ. എം പാനൂർ - കടവത്തൂർ മേഖലാ  മദ്‌റസാ സർഗമേള അടുത്ത മാസം  കല്ലിക്കണ്ടിയിൽ.

> **Lead Summary:** പാനൂർ: കെ. എൻ.എം വിദ്യാഭ്യാസ ബോഡിൻ്റെ കീഴിൽ നടത്തപ്പെടുന്ന മദ്‌റസാ സർഗമേളയുടെ കടവത്തൂർ - പാനൂർ കോംപ്ലക്സ് മത്സരം നവംബർ 22, 29 തിയ്യതികളിൽ കല്ലിക്കണ്ടിയിൽ വെച്ച് നടത്താൻ സഘാടക സമിതി തീരുമാനിച്ചു. വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.പത്ത് മദ്റസകളിൽ നിന്നും ആയിരത്തോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും. 5 വിഭാഗങ്ങളിലായി എഴുപതോളം ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.

## Article Content

പാനൂർ: കെ. എൻ.എം വിദ്യാഭ്യാസ ബോഡിൻ്റെ കീഴിൽ നടത്തപ്പെടുന്ന മദ്‌റസാ സർഗമേളയുടെ കടവത്തൂർ - പാനൂർ കോംപ്ലക്സ് മത്സരം നവംബർ 22, 29 തിയ്യതികളിൽ കല്ലിക്കണ്ടിയിൽ വെച്ച് നടത്താൻ സഘാടക സമിതി തീരുമാനിച്ചു. വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.പത്ത് മദ്റസകളിൽ നിന്നും ആയിരത്തോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും. 5 വിഭാഗങ്ങളിലായി എഴുപതോളം ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.

കെ. എൻ. എം വിദ്യാഭ്യാസ ബോഡ് മെമ്പർ സി.എച്ച് ഇസ്മായിൽ ഫാറൂഖി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അബു പാറാട് അധ്യക്ഷനായി. ടി അശ്റഫ് മാസ്റ്റർ, എ.സി. അസ്സു, ടി. കെ. അഹ്‌മദ് മാസ്റ്റർ, ഇസ്‌ഹാഖലി കല്ലിക്കണ്ടി, കെ. ബഷീർ ഫാറൂഖി, കബീർ കരിയാട്, സാബിഖ് പുല്ലൂർ, സക്കീന തെക്കയിൽ ആശംസകളർപ്പിച്ചു. എൻ. കെ. അഹ്മദ് മദനി ഉദ്ബോധന പ്രസംഗം നടത്തി. അബ്‌ദുസ്സമദ് എലാക്കാട് സ്വാഗതവും കെ. എം അബ്‌ദുറഷീദ് നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികൾ പി.കെ ഇബ്റാഹീം ഹാജി ( മുഖ്യ രക്ഷാധികാരി) അബു പാറാട് ( ചെയർമാൻ) ടി. അശ്റഫ് മാസ്റ്റർ (വർക്കിംഗ് ചെയർമാൻ ) അബ്‌ദുസ്സമദ് വി. എ കൺവീനർ). ഇരുപത് ഉപസമിതികളും രൂപീകരിച്ചു.

English Summary: KNM Panoor Kadavathur zone Madrasa Sargamela will be held next month at Kallikkandi. Complex competition under KNM Education Board scheduled on November 22 and 29, organizer committee decided. Around 1000 students from 10 madrasas will participate in around 70 items across 5 categories. Convention inaugurated by KNM Education Board member CH Ismail Farooqi, presided by Mandalam president Abu Parat. Organizing committee office bearers PK Ibrahim Haji Chief Patron, Abu Parat Chairman, T Ashraf Master Working Chairman, Abdussamad VA Convener, 20 sub-committees formed.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388746/knm-panoor-kadavathur-madrasa-sargamela-kallikkandi-november)