---
title: "ചേരാനല്ലൂർ അപകടത്തിൽ  ജഡ്ജിയുടെ മകന് ജാമ്യം ലഭിച്ചതിൽ  ആഭ്യന്തരമന്ത്രിക്ക് കടുത്ത അതൃപ്തി ;   മനപ്പൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി"
english_title: "Cheranallur Accident Judge Son Bail Home Minister Ramesh Chennithala Orders Probe Culpable Homicide"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388702/cheranallur-accident-judge-son-bail-home-minister-anger-culpable-homicide-charge"
published_at: "2026-10-25T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addb49cc0a27_1001465910.jpg"
keywords: ["Cheranallur Accident", "Judge Son Bail", "Ramesh Chennithala", "Home Minister Kerala", "Culpable Homicide", "Jayabalakrishnan Death"]
---

# ചേരാനല്ലൂർ അപകടത്തിൽ  ജഡ്ജിയുടെ മകന് ജാമ്യം ലഭിച്ചതിൽ  ആഭ്യന്തരമന്ത്രിക്ക് കടുത്ത അതൃപ്തി ;   മനപ്പൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി

> **Lead Summary:** ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17-കാരനെ ജാമ്യം നൽകി വിട്ടയച്ചതിൽ ആഭ്യന്തരമന്ത്രിക്ക് കടുത്ത അതൃപ്തി. വിഷയത്തിൽ അടിയന്തര നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിർദേശം നൽകി.

## Article Content

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17-കാരനെ ജാമ്യം നൽകി വിട്ടയച്ചതിൽ ആഭ്യന്തരമന്ത്രിക്ക് കടുത്ത അതൃപ്തി. വിഷയത്തിൽ അടിയന്തര നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിർദേശം നൽകി.

അപകടവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി നേരിട്ട് അന്വേഷണം നടത്തും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേശ്വറിന് കാരണം കാണിക്കൽ നോട്ടീസ് നൽകും.

ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മ‍ഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടത്തിന് പിന്നാലെ 17-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

എന്നാൽ, 17-കാരന്റെ പിതാവായ ജഡ്ജി അപകടത്തിന് പിന്നാലെ ധാർഷ്ട്യത്തോടെ സംസാരിച്ചെന്നായിരുന്നു ജയബാലകൃഷ്ണന്റെ ബന്ധുക്കളുടെ ആരോപണം. തങ്ങളെ ചോദ്യംചെയ്യാൻ വരേണ്ടെന്നാണ് ജഡ്ജി പറഞ്ഞതെന്നും സംഭവത്തിൽ ജഡ്ജിക്കെതിരേയും കേസെടുക്കണമെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.

അതേസമയം, ഞായറാഴ്ച വൈകിട്ടോടെ 17-കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയുംചെയ്തു. ഇത് വിവാദമായതോടെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര നടപടിക്ക് നിർദേശം നൽകിയത്. അപകടത്തിൽ നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തി മണിക്കൂറുകൾക്കുള്ളിലാണ് 17-കാരന് ജാമ്യം ലഭിച്ചത്.

English Summary: Home Minister expressed strong dissatisfaction over granting bail to 17-year-old son of judge accused in Cheranallur accident case. Home Minister Ramesh Chennithala directed DGP to take immediate action. ADGP Law and Order will directly investigate alleged police lapse, show-cause notice to Kochi City Police Commissioner Kaliraj Maheshwar. Sunday early morning, Benz car driven by judge's 17-year-old son hit scooter rider Jayabalakrishnan 55 from Manjali, killing him. Accused was taken into custody. Relatives alleged judge father spoke arrogantly after accident, told them not to come to question him, demanded case against judge too. Despite Home Minister statement that punishment as per law will be ensured, 17-year-old was released on station bail Sunday evening, triggering controversy and now culpable homicide charge invoked.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388702/cheranallur-accident-judge-son-bail-home-minister-anger-culpable-homicide-charge)