---
title: "ചമ്പാട് മേഖലയിൽ വീണ്ടും പന്നിക്കൂട്ടമിറങ്ങി ; അതീവ ജാഗ്രത വേണം"
english_title: "Champad Area Wild Boar Herd Spotted Again Alert Morning Walkers Bikers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388601/champad-area-wild-boar-herd-again-alert-morning-walkers"
published_at: "2026-10-24T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adce4b89c399_champad-area-wild-boar-herd-again-alert-morning-walkers.jpg"
keywords: ["Wild Boar Attack", "Champad Arayakkool"]
---

# ചമ്പാട് മേഖലയിൽ വീണ്ടും പന്നിക്കൂട്ടമിറങ്ങി ; അതീവ ജാഗ്രത വേണം

> **Lead Summary:** ചമ്പാട്: ചമ്പാട് – അരയാക്കൂൽ മേഖലയിൽ വീണ്ടും കാട്ടുപന്നിക്കൂട്ടമിറങ്ങി. പന്നികൾ കൂട്ടത്തോടെ സഞ്ചരിക്കുന്നതാണ് ബൈക്ക് യാത്രക്കരുടെയടക്കം ശ്രദ്ധയിൽപെട്ടത്. ഇന്നലെയും സമാന സംഭവമുണ്ടായിരുന്നു. നിലവിൽ ജനവാസ മേഖലകളിൽ കാട്ടുപന്നികളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ പ്രഭാത നടത്തത്തിനിറങ്ങുന്നവരടക്കമുള്ളവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന നിർദേശം നാട്ടുകാർ തന്നെയാണ് നൽകുന്നത്.

## Article Content

ചമ്പാട്: ചമ്പാട് – അരയാക്കൂൽ മേഖലയിൽ വീണ്ടും കാട്ടുപന്നിക്കൂട്ടമിറങ്ങി. പന്നികൾ കൂട്ടത്തോടെ സഞ്ചരിക്കുന്നതാണ് ബൈക്ക് യാത്രക്കരുടെയടക്കം ശ്രദ്ധയിൽപെട്ടത്. ഇന്നലെയും സമാന സംഭവമുണ്ടായിരുന്നു. നിലവിൽ ജനവാസ മേഖലകളിൽ കാട്ടുപന്നികളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ പ്രഭാത നടത്തത്തിനിറങ്ങുന്നവരടക്കമുള്ളവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന നിർദേശം നാട്ടുകാർ തന്നെയാണ് നൽകുന്നത്.

രാവിലെയും വൈകുന്നേരങ്ങളിലും റോഡുകളിലൂടെയും ഇടവഴികളിലൂടെയും നടക്കാനിറങ്ങുന്നവരും കാട്ടുപന്നികളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. ഒറ്റയ്ക്ക് നടക്കുന്നത് ഒഴിവാക്കുന്നതും കാട്ടുപന്നികളെ കണ്ടാൽ അടുത്തേക്ക് പോകാതിരിക്കുന്നതും സുരക്ഷിതമാണ്.

കാട്ടുപന്നികളെ പ്രകോപിപ്പിക്കുകയോ അടുത്തുചെന്ന് നിരീക്ഷിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. പന്നിക്കൂട്ടത്തെ കണ്ടാൽ അവയുടെ സഞ്ചാരപാതയിൽനിന്ന് മാറി സുരക്ഷിതമായ അകലം പാലിക്കണം. കുട്ടികളെയും മുതിർന്നവരെയും ജാഗ്രതപ്പെടുത്തുകയും വേണം.

മേഖലയിൽ വീണ്ടും കാട്ടുപന്നിക്കൂട്ടത്തിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ബന്ധപ്പെട്ട അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രദേശവാസികൾ ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണ്.

English Summary: Wild boar herd spotted again in Champad Arayakkool area. Bikers noticed group movement, similar incident yesterday. Locals warn morning walkers and those using roads and bylanes in early morning and evening to be extra cautious. Avoid walking alone, do not approach or provoke boars, maintain safe distance from their path, alert children and elders. Demand raised for authorities to take necessary action to ensure public safety.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388601/champad-area-wild-boar-herd-again-alert-morning-walkers)