---
title: "പെൻഷൻകാർക്കു ക്ഷാമാശ്വാസവും മുതിർന്നവർക്ക് സംരക്ഷണവും നൽകണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചൊക്ലി മണ്ഡലം സമ്മേളനം"
english_title: "Kerala State Service Pensioners Association Chokli Mandalam Conference DA Demand Senior Protection"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388573/kerala-state-service-pensioners-association-chokli-mandalam-conference-da-demand"
published_at: "2026-10-24T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adca42f16ef5_Untitled-16_copy.jpg"
keywords: []
---

# പെൻഷൻകാർക്കു ക്ഷാമാശ്വാസവും മുതിർന്നവർക്ക് സംരക്ഷണവും നൽകണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചൊക്ലി മണ്ഡലം സമ്മേളനം

> **Lead Summary:** ചൊക്ലി: സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ അടിത്തറയിട്ട വികസന പ്രവർത്തനങ്ങളും, ജനാധിപത്യ സംരക്ഷണവും ഉൾപ്പെടെയുള്ള എക്കാലത്തും വിലമതിക്കപ്പെട്ട പ്രവർത്തനങ്ങൾ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ അതിശക്തമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്നു ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി കെ. പി. സാജു ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ. എം. പവിത്രന്റെ അധ്യക്ഷതയിൽ കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചൊക്ലി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു

## Article Content

ചൊക്ലി: സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ അടിത്തറയിട്ട വികസന പ്രവർത്തനങ്ങളും, ജനാധിപത്യ സംരക്ഷണവും ഉൾപ്പെടെയുള്ള എക്കാലത്തും വിലമതിക്കപ്പെട്ട പ്രവർത്തനങ്ങൾ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ അതിശക്തമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്നു ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി കെ. പി. സാജു ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ. എം. പവിത്രന്റെ അധ്യക്ഷതയിൽ കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചൊക്ലി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു

സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റി അംഗം പി. കെ. രാജേന്ദ്രൻ മുഖ്യഭാഷണം നടത്തി. സർവീസ് പെൻഷൻകാർക്ക് മുൻ സർക്കാർ വർഷങ്ങളോളം നിഷേധിച്ച ക്ഷേമാശ്വാസ ഗഡു അനുവദിച്ചു തുടക്കം കുറിച്ചും, മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചും ചേർത്ത് പിടിക്കുന്ന യു.ഡി.എഫ്.മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ യോഗം പ്രമേയത്തിലൂടെ അഭിനന്ദിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. ഉദയൻ, കെ. കെ. നാരായണൻ, ടി. കെ. സുരേന്ദ്രൻ, അജിതകുമാരി കോളി, എം. സോമനാഥൻ, കെ.കെ.രവീന്ദ്രൻ, പി. വി. വത്സലൻ, കെ. പ്രഭാകരൻ, പി. കെ. ശ്രീധരൻ, പി. സതി, കെ. സുനിൽകുമാർ, പി. അശോകൻ, ടി. കെ.ഉല്ലാസം, പ്രസീത വി എന്നിവർ ആശംസകൾ നേർന്നു. കൌൺസിൽ യോഗം വൈസ് പ്രസിഡണ്ട് എം. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം പി. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. പി. സതീഷ് ബാബു, സെക്രട്ടറി എൻ. ജയപ്രസാദ്, ട്രഷറർ എം. ജയപ്രകാശ്, സുജിത എന്നിവർ സംസാരിച്ചു. റിട്ടേണിംഗ് ഓഫീസർ പി. എൻ. പങ്കജാക്ഷന്റെ നേതൃത്വത്തിൽ കെ. എം. പവിത്രൻ ( പ്രസിഡണ്ട് ) എൻ. ജയപ്രസാദ് ( സെക്രട്ടറി ) എം. ജയപ്രകാശ് ( ട്രഷറർ) ടി. കെ. ഉല്ലാസം (വനിതാ ഫോറം പ്രസിഡണ്ട് )പി. ബീന (സെക്രട്ടറി ) എന്നിവരുടെ നേതൃത്വത്തിലുള്ള 21 അംഗങ്ങളടങ്ങിയ കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388573/kerala-state-service-pensioners-association-chokli-mandalam-conference-da-demand)