---
title: "പാട്യത്ത്  സിപിഎം പ്രവർത്തകർ സ്ഥാപിച്ച ഷെൽട്ടർ കത്തിച്ച നിലയിൽ ; കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി"
english_title: "Padyam CPM Shelter Burnt Kadirur Police Investigation Flag Board Destroyed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388564/padyam-cpm-shelter-burnt-kadirur-police-investigation-flag-destroyed"
published_at: "2026-10-24T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc98bd93549_padyam-cpm-shelter-burnt-kadirur-police-investigation-flag-destroyed.jpg"
keywords: []
---

# പാട്യത്ത്  സിപിഎം പ്രവർത്തകർ സ്ഥാപിച്ച ഷെൽട്ടർ കത്തിച്ച നിലയിൽ ; കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** പാട്യം: പാട്യത്ത് സിപിഎം പ്രവർത്തകർ സ്ഥാപിച്ച ഷെൽട്ടർ കത്തിച്ച നിലയിൽ ; കതിരൂർ പൊലീസ് അന്വേഷണം തുടങ്ങിസിപിഎം പതാകയും പ്രചരണ ബോർഡും അക്രമികൾ നശിപ്പിച്ചു.വെള്ളിയാഴ്ച അർധ രാത്രിയോടെയാണ് സംഭവംകതിരൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി പാട്യം കോങ്ങാറ്റ കനാൽ പാലത്തിന് സമീപം സിപിഎം പ്രവർത്തകർ സ്ഥാപിച്ച ഷെൽട്ടർ വെള്ളിയാഴ്ച അർധ രാത്രിയോടെയാണ് തീവെച്ച് നശിപ്പിച്ചത്.

## Article Content

പാട്യം: പാട്യത്ത് സിപിഎം പ്രവർത്തകർ സ്ഥാപിച്ച ഷെൽട്ടർ കത്തിച്ച നിലയിൽ ; കതിരൂർ പൊലീസ് അന്വേഷണം തുടങ്ങിസിപിഎം പതാകയും പ്രചരണ ബോർഡും അക്രമികൾ നശിപ്പിച്ചു.വെള്ളിയാഴ്ച അർധ രാത്രിയോടെയാണ് സംഭവംകതിരൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി പാട്യം കോങ്ങാറ്റ കനാൽ പാലത്തിന് സമീപം സിപിഎം പ്രവർത്തകർ സ്ഥാപിച്ച ഷെൽട്ടർ വെള്ളിയാഴ്ച അർധ രാത്രിയോടെയാണ് തീവെച്ച് നശിപ്പിച്ചത്.

മുള, കവുങ്ങ് എന്നിവ ഉപയോഗിച്ച് പനയോല വെച്ച് പാർട്ടി പ്രവർത്തകർ നിർമ്മിച്ച കേന്ദ്രമാണ് അഗ്നിക്കിരയായത്.രാഷ്ട്രീയ ഭേദമന്യേ പ്രദേശത്തെ ആളുകൾ ഒത്തുചേരുന്ന കൂടാരത്തിന് നേരെയാണ് അക്രമമുണ്ടായത്. ഷെൽട്ടറിന് സമീപത്തെ കൊടിമരത്തിൽ ഉണ്ടായിരുന്ന സിപിഎം, ഡി വൈ എഫ് ഐ പതാകകളും, വിപുലീകൃത ജില്ല കമ്മിറ്റിയുടെ ഭാഗമായി സ്ഥാപിച്ച പ്രചരണ ബോർഡും അക്രമികൾ നശിപ്പിച്ചു. തീ ആളിപ്പടരുന്നത് കണ്ട ആൾ വിവരമറിയിച്ചതിനെ തുടർന്ന് സമീപവാസികൾ എത്തിയാണ് തീ അണച്ചതെന്നും 30 വർഷത്തോളമായി ആളുകൾ ഒത്തുകൂടുന്ന സ്ഥലമാണ് തീവച്ച് നശിപ്പിച്ചതെന്നും, അക്രമത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറി ടി.കെ മുകുന്ദൻ പറഞ്ഞു

English Summary: CPM shelter built by workers at Padyam Kongatta canal bridge area found burnt on Friday midnight. Shelter made with bamboo and areca using palm leaves was torched. CPM and DYFI flags on flagpost near shelter and campaign board installed as part of expanded district committee were destroyed. Locals doused fire after being informed. CPM branch secretary TK Mukundan said place where people gathered irrespective of politics for 30 years was burnt and antisocial elements behind it. Kadirur SI K Jishnuraj said info received in morning, statement taken and case registered. Thalassery ASP Dr Nandagopan M IPS visited spot. Kadirur police started probe.

കതിരൂർ പോലീസ് സ്ഥലത്തെത്തി പരിശോധ നടത്തി.രാവിലെയോടെയാണ് സ്റ്റേഷനിൽ വിവരം കിട്ടിയതെന്നും മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്തതായും കതിരൂർ എസ് ഐ കെ ജിഷ്ണുരാജ് വ്യക്തമാക്കി .

സംഭവസ്ഥലം തലശ്ശേരി എഎസ്പി ഡോക്ടർ നന്ദഗോപൻ എം ഐ പി എസ് സന്ദർശിച്ചു . കതിരൂർ പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388564/padyam-cpm-shelter-burnt-kadirur-police-investigation-flag-destroyed)