---
title: "വരുന്നൂ, അതിതീവ്ര മഴ ; നാളെ കോഴിക്കോട് ഉൾപ്പെടെ 3 ജില്ലകളിൽ റെഡ് അലർട്ട്, ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്"
english_title: "Kerala Heavy Rain Alert Red Alert Kozhikode Wayanad Malappuram Orange Alert Today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388537/kerala-heavy-rain-alert-red-alert-kozhikode-wayanad-malappuram-orange-alert-today"
published_at: "2026-10-24T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc6a3985c68_kerala-heavy-rain-red-alert-districts.jpg"
keywords: ["Kerala Rain Alert", "Red Alert", "Orange Alert", "IMD Alert", "Weather News"]
---

# വരുന്നൂ, അതിതീവ്ര മഴ ; നാളെ കോഴിക്കോട് ഉൾപ്പെടെ 3 ജില്ലകളിൽ റെഡ് അലർട്ട്, ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പാലക്കാടും ഇടുക്കിയിലും റെഡ് അലർട്ടാണ്. ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും മുന്നറിയിപ്പ് നൽകി. നാളെ 7 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

## Article Content

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പാലക്കാടും ഇടുക്കിയിലും റെഡ് അലർട്ടാണ്. ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും മുന്നറിയിപ്പ് നൽകി. നാളെ 7 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് നൽകി.

English Summary: Extremely heavy rain warning in state. Red alert declared tomorrow Sunday in Wayanad, Kozhikode, Malappuram districts. Red alert in Palakkad and Idukki on Monday. Today orange alert in 7 districts and yellow alert in other districts. Tomorrow orange alert in 7 districts. Today orange alert in Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tomorrow orange alert in Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Kannur. On Monday orange alert by IMD in Pathanamthitta, Kottayam, Ernakulam, Thrissur, Malappuram.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388537/kerala-heavy-rain-alert-red-alert-kozhikode-wayanad-malappuram-orange-alert-today)