---
title: "സവാളച്ചാക്കുകൾക്കിടയിൽ 10 ടൺ ഹാൻസ് ; ഇരിട്ടി സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ"
english_title: "Onion Sacks Hans Seized 10 Ton Iritty Natives Arrested Thrissur Koratty Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388534/onion-sacks-10-ton-hans-seized-iritty-natives-arrested-thrissur"
published_at: "2026-10-24T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc76f246b2e_Untitled-13_copy.jpg"
keywords: ["Hans Seizure", "Iritty News", "Thrissur Rural Police", "Koratty Police", "Banned Tobacco"]
---

# സവാളച്ചാക്കുകൾക്കിടയിൽ 10 ടൺ ഹാൻസ് ; ഇരിട്ടി സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** ഇരിട്ടി: സവാള കയറ്റിയ ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 10 ടണ്ണോളം നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ഇരിട്ടി സ്വദേശികളായ ഡെൻസൻ ബാബു, ഷുഹൈബ് സുലൈമാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

ഇരിട്ടി: സവാള കയറ്റിയ ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 10 ടണ്ണോളം നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ഇരിട്ടി സ്വദേശികളായ ഡെൻസൻ ബാബു, ഷുഹൈബ് സുലൈമാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ റൂറൽ ഡാൻസാഫ് സംഘവും കൊരട്ടി പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന ലഹരിശേഖരം പിടികൂടിയത്. പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയിലാണ് 5 ടൺ സവാളച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

പോലീസിന് സംശയം തോന്നാതിരിക്കാൻ ചാക്കുകൾക്ക് ഉള്ളിലായിട്ടാണ് ഹാൻസ് സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴാണ് വൻ ലഹരി വേട്ട പുറത്തായത്. പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങളും കടത്താൻ ഉപയോഗിച്ച ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു

English Summary: About 10 tons of banned tobacco product Hans seized hidden among onion sacks in lorry going to Perumbavoor. Thrissur Rural DANSAF team and Koratty Police jointly seized contraband worth crores during vehicle checking. Two Kannur Iritty natives Denson Babu and Shuhaib Sulaiman arrested. Hans was kept inside sacks to avoid police suspicion. Seized products and lorry taken into police custody

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388534/onion-sacks-10-ton-hans-seized-iritty-natives-arrested-thrissur)