---
title: "കണ്ണൂരിൽ സമസ്തയുടെ ഇസ്ലാമിക് സെന്ററിന് നേരെ അക്രമം ; ജനൽ ചില്ലുകൾ അടിച്ച് തകർത്തു"
english_title: "Kannur Samastha District Headquarters Attack Islamic Centre SKSSF Council"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388527/kannur-samastha-district-headquarters-attack-islamic-centre-skssf-council-dispute"
published_at: "2026-10-24T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc68912ca73_kannur-samastha-district-headquarters-attack-islamic-centre-skssf-council-dispute.jpg"
keywords: ["Kannur News", "Samastha Attack", "Islamic Centre Kannur", "SKSSF Mattannur", "Muslim League"]
---

# കണ്ണൂരിൽ സമസ്തയുടെ ഇസ്ലാമിക് സെന്ററിന് നേരെ അക്രമം ; ജനൽ ചില്ലുകൾ അടിച്ച് തകർത്തു

> **Lead Summary:** കണ്ണൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് നേരെ ആക്രമണം.കണ്ണൂർ തായത്തെ ട്രെയിനിങ് സ്കൂളിന് സമീപമുള്ള സമസ്തയുടെ ആസ്ഥാന മന്ദിരമായ ഇസ്ലാമിക് സെന്ററിലാണ് സംഘർഷവും ആക്രമണവും അരങ്ങേറിയത്. ഓഫീസിലെ ജനൽ ഗ്ലാസ് ചില്ലുകൾ അടിച്ചുതകർത്തു.എസ്.കെ.എസ്.എസ്.എഫ് മട്ടന്നൂർ മേഖലാ കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

## Article Content

കണ്ണൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് നേരെ ആക്രമണം.കണ്ണൂർ തായത്തെ ട്രെയിനിങ് സ്കൂളിന് സമീപമുള്ള സമസ്തയുടെ ആസ്ഥാന മന്ദിരമായ ഇസ്ലാമിക് സെന്ററിലാണ് സംഘർഷവും ആക്രമണവും അരങ്ങേറിയത്. ഓഫീസിലെ ജനൽ ഗ്ലാസ് ചില്ലുകൾ അടിച്ചുതകർത്തു.എസ്.കെ.എസ്.എസ്.എഫ് മട്ടന്നൂർ മേഖലാ കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

മുൻപ് പഴശ്ശിയിൽ വെച്ച് കൗൺസിൽ സംഗമം വിളിച്ചുചേർത്തപ്പോൾ മുടങ്ങിയിരുന്നു. ഇതേത്തുടർന്നാണ് പ്രശ്നപരിഹാരത്തിനായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നേരിട്ട് ഇടപെട്ട് കണ്ണൂരിലെ സമസ്ത ജില്ലാ ആസ്ഥാനത്ത് കൗൺസിൽ മീറ്റ് വിളിച്ചുചേർത്തത്.

യോഗം നടന്നുകൊണ്ടിരിക്കെ കൗൺസിലർമാരോ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരോ അല്ലാത്ത സംഘം ഇസ്ലാമിക് സെന്ററിലേക്ക് അതിക്രമിച്ചു കയറി ബഹളമുണ്ടാക്കുകയും ഓഫീസിന് നേരെ അക്രമം അഴിച്ചുവിടുകയുമായിരുന്നു എന്നാണ് വിവരം.

മുസ്ലിം ലീഗ് ജില്ലാ നേതാവും മട്ടന്നൂർ മുനിസിപ്പൽ കൗൺസിലറുമായ വി.എൻ. മുഹമ്മദലി, കീഴല്ലൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അയ്യൂബ് കൊതേരി എന്നിവരുടെ നേതൃത്വത്തിൽ എത്തിയ അമ്പതോളം വരുന്ന ലീഗ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്നാണ് ഉയരുന്ന ആരോപണം.

English Summary:

Attack on Samastha Kerala Jemiyyathul Ulama Kannur district headquarters. Incident at Islamic Centre near Training School at Thayyatheru Kannur, window glasses broken. Dispute over SKSSF Mattannur regional council election led to attack. Council meet earlier at Pazhassi was disrupted, so SKSSF district committee directly called council meet at Kannur headquarters. While meeting was on, group who were neither councillors nor SKSSF workers allegedly barged in and attacked. Allegation that around 50 League workers led by Muslim League district leader and Mattannur municipal councillor VN Muhammedali and Keezhallur panchayat Muslim League general secretary Ayyub Kotheri carried out attack.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388527/kannur-samastha-district-headquarters-attack-islamic-centre-skssf-council-dispute)