---
title: "ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് ; 'പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം'..?,  സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം"
english_title: "Planning Board Exam Scam High Court Criticizes Government PSC Crime Branch Probe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388524/planning-board-exam-scam-high-court-criticizes-government-psc-probe"
published_at: "2026-10-24T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc655ea4f2c_planning-board-exam-scam-high-court-criticizes-government-psc-probe.jpg"
keywords: ["Planning Board Exam Scam", "High Court Criticism", "PSC", "Crime Branch Probe", "Kerala High Court"]
---

# ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് ; 'പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം'..?,  സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

> **Lead Summary:** ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത്പി എസ് സി നൽകിയ ഹർജിപരി​ഗണിക്കവേ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം എന്ന് സർക്കാരിനോട് ചോദിച്ച ഹൈക്കോടതി പി എസ് സിയും സർക്കാരും ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും വിമർശിച്ചു.

## Article Content

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത്പി എസ് സി നൽകിയ ഹർജിപരി​ഗണിക്കവേ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം എന്ന് സർക്കാരിനോട് ചോദിച്ച ഹൈക്കോടതി പി എസ് സിയും സർക്കാരും ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും വിമർശിച്ചു.

അന്വേഷണത്തോട് പി എസ് സി സഹകരിക്കുന്നില്ലെന്ന് സർക്കാർ ആവർത്തിച്ചു. അതേസമയം, ചട്ടങ്ങൾ പാലിക്കാതെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം എന്ന് പി എസ് സി വാദിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് മാറ്റി. 27ന് വീണ്ടും പരിഗണിക്കും. പി എസ് സിക്ക് എതിരെ ഹൈക്കോടതിയെ സമീപിച്ച ഉദ്യോഗാർത്ഥി ജയലാൽ വി എസിനെ കക്ഷിയാക്കുകയും ചെയ്തു

English Summary: High Court sharply criticized government while hearing PSC plea questioning Crime Branch probe into Planning Board exam scam. Court asked how investigation without questioning main accused and said if PSC and government play bhai bhai people will suspect. Government reiterated PSC not cooperating with probe while PSC argued Crime Branch probe violates rules. Case adjourned to 27th. Candidate Jayalal VS who approached High Court against PSC made party to case.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388524/planning-board-exam-scam-high-court-criticizes-government-psc-probe)