---
title: "പാനൂരിലെ ഗതാഗത കുരുക്ക് ; ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു"
english_title: "Panoor Traffic Jam Regulatory Committee Meeting MLA PK Praveen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388513/panoor-traffic-jam-regulatory-committee-meeting-mla-pk-praveen"
published_at: "2026-10-24T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc597b1c510_panoor-traffic-jam-regulatory-committee-meeting-mla-pk-praveen.jpg"
keywords: ["Panoor News", "Traffic Jam", "Traffic Regulatory Committee", "Panoor Municipality", "PK Praveen MLA"]
---

# പാനൂരിലെ ഗതാഗത കുരുക്ക് ; ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു

> **Lead Summary:** പാനൂർ: പാനൂർ നഗരസഭാ പരിധിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം പാനൂർ വ്യാപാര ഭവനിൽ ചേർന്നു.പി.കെ പ്രവീൺ എം .എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ: പാനൂർ നഗരസഭാ പരിധിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം പാനൂർ വ്യാപാര ഭവനിൽ ചേർന്നു.പി.കെ പ്രവീൺ എം .എൽ.എ ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് അധ്യക്ഷയായി. നഗരസഭാ വൈസ് ചെയർമാൻ ടി.എം ബാബുരാജ്, സ്ഥിരം സമിതി അധ്യക്ഷ ന്മാരായ സുഹൈൽ മേക്കുന്ന്, നിഷിത ചന്ദ്രൻ, ടി മുഹമ്മദ് നജീർ, കെ. സി ഹസീന, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ എം.വി.ഐ റിജേഷ് കൃഷ്ണൻ, പാനൂർ എസ്.ഐ മരിയ പ്രിൻസ് എന്നിവർ സംസാരിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. രമേശൻ, ആവോലം ബഷീർ, ബൈജു പാലത്തായി, ബാലൻ, രജിൽ കുമാർ, ഓട്ടോടാക്സി തൊഴിലാളി പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, പൊതു പ്രവർത്തകർ എന്നിവർ സംബന്ധിച്ചു

English Summary: To find permanent solution for severe traffic jam in Panoor Municipality, Traffic Regulatory Committee meeting held at Panoor Vyapara Bhavan. Inaugurated by MLA PK Praveen, presided by Municipal Chairperson Koodathil Naushath. Vice Chairman TM Baburaj, standing committee chairpersons Suhail Mekkunnu, Nishitha Chandran, T Muhammed Nazeer, KC Haseena, MVI Rijesh Krishnan, Panoor SI Maria Prince spoke. Political party representatives, auto-taxi workers, Vyapari Vyavasayi Ekopana Samithi representatives and public activists attended.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388513/panoor-traffic-jam-regulatory-committee-meeting-mla-pk-praveen)