---
title: "ഗൂഗിൾ മാപ്പ് നോക്കി ലോറി ഓടിച്ചു ; ബൈക്കിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു"
english_title: "Google Map Lorry Accident Kasaragod Kuttikol Vattamthattam Bike Hit"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388489/google-map-lorry-accident-kasaragod-kuttikol-vattamthattam-bike-hit"
published_at: "2026-10-24T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc484bdce4c_google-map-lorry-accident-kasaragod-kuttikol-vattamthattam-bike-hit.jpg"
keywords: []
---

# ഗൂഗിൾ മാപ്പ് നോക്കി ലോറി ഓടിച്ചു ; ബൈക്കിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു

> **Lead Summary:** ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച ലോറി താഴ്ച‌യിലേക്ക് മറിഞ്ഞു. കാസർക്കോട് കുറ്റിക്കോൽ വട്ടംതട്ടയിൽ കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് അപകടം.

## Article Content

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച ലോറി താഴ്ച‌യിലേക്ക് മറിഞ്ഞു. കാസർക്കോട് കുറ്റിക്കോൽ വട്ടംതട്ടയിൽ കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് അപകടം.

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച ലോറി ബുള്ളറ്റ് ബൈക്കിന്റെ പിറകിൽ ഇടിച്ചാണ് താഴ്ച‌യിലേക്ക് മറിഞ്ഞത്. ബൈക്ക് ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ തെറിച്ചുവീണതിനാൽ വൻ അപകടം ഒഴിവായി.

തമിഴ്നാട്ടിൽ നിന്ന് കാസർക്കോടേക്ക് വരികയായിരുന്നു ലോറി. ഇറക്കത്തിൽ വെച്ച് ബ്രേക്ക് ഡൗണായി ബൈക്കിൽ ഇടിക്കുകയായി രുന്നു. പോലീസും ഫയർഫോഴ്സു‌ം എത്തിയാണ് ലോറിക്കകത്ത് കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഇയാളുടെ പരിക്ക് സാരമല്ല.

English Summary: Lorry following Google Map overturned into low area after hitting a bullet bike at Vattamthattam, Kuttikol, Kasaragod last night around 8 pm. Bike riders were thrown away due to impact, major tragedy averted. Lorry was coming from Tamil Nadu to Kasaragod, brake down at slope led to collision. Police and Fire Force rescued driver trapped inside lorry, injuries not serious.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388489/google-map-lorry-accident-kasaragod-kuttikol-vattamthattam-bike-hit)