---
title: "കുറയട്ടങ്ങനെ.. കുറയട്ടെ.. ; സ്വർണ വിലയിൽ വൻ ഇടിവ്"
english_title: "Gold Price Drops Big Fall Today Pavan Price 104480 Kerala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388484/gold-price-big-fall-today-pavan-104480-gram-13060-kerala"
published_at: "2026-10-24T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc45c787058_gold-price-big-fall-today-pavan-104480-gram.jpg"
keywords: ["Gold Price Today", "Kerala Gold Rate", "Pavan Price", "Gold Price Drop", "Gold Investment"]
---

# കുറയട്ടങ്ങനെ.. കുറയട്ടെ.. ; സ്വർണ വിലയിൽ വൻ ഇടിവ്

> **Lead Summary:** ഒരു പവൻ സ്വർണത്തിന് 1,30,000ത്തിലധികം വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത്തെ വില 1,04,480 രൂപ യാണ്. ഗ്രാമിന് 13,060 രൂപയും.കഴിഞ്ഞ കുറേ ദിവസങ്ങളിലായി സ്വർണവില കുത്തനെ കുറയുകയാണ്. ഇന്നും പവന് 1,400 രൂപ കുറഞ്ഞിരുന്നു. ഒന്നര ലക്ഷം കടക്കുമെന്ന സ്ഥിതിയിൽ നിന്ന് ഒരു ലക്ഷത്തിന് താഴേക്ക് സ്വർണവില എത്തുകയാണ്.

## Article Content

ഒരു പവൻ സ്വർണത്തിന് 1,30,000ത്തിലധികം വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത്തെ വില 1,04,480 രൂപ യാണ്. ഗ്രാമിന് 13,060 രൂപയും.കഴിഞ്ഞ കുറേ ദിവസങ്ങളിലായി സ്വർണവില കുത്തനെ കുറയുകയാണ്. ഇന്നും പവന് 1,400 രൂപ കുറഞ്ഞിരുന്നു. ഒന്നര ലക്ഷം കടക്കുമെന്ന സ്ഥിതിയിൽ നിന്ന് ഒരു ലക്ഷത്തിന് താഴേക്ക് സ്വർണവില എത്തുകയാണ്.

നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങിവെച്ചവർക്ക് ഇത് കനത്ത നഷ്ടത്തിന് ഇടയാക്കുന്നുണ്ട്. എന്നാൽ കല്യാണാവശ്യങ്ങൾക്കടക്കം സ്വർണം വാങ്ങുന്നവർക്ക് ഇത് ഗുണം ചെയ്യുന്നുമുണ്ട്.

സ്വർണവില കുറഞ്ഞതോടെ വ്യാപാരം വർധിച്ചതായി വ്യാപാരികളും പറയുന്നുണ്ട്. ആഗോളതലത്തിൽ ഉണ്ടായി ക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് സ്വർണവില കൂപ്പ് കുത്താൻ കാരണമായി പറയുന്നത്. അമേരിക്ക- ഇറാൻ യുദ്ധമടക്കം സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

English Summary: Big fall in gold price. Pavan price which was above Rs 1,30,000 now at Rs 1,04,480 today, gram at Rs 13,060. Price fell by Rs 1,400 per pavan today itself, continuing sharp decline from near Rs 1.5 lakh towards below one lakh. Investors facing heavy loss while buyers for weddings benefitting. Traders report increased business. Global changes including US-Iran war factors cited for price crash.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388484/gold-price-big-fall-today-pavan-104480-gram-13060-kerala)