---
title: "വടകര ഫ്രാൻസിസ് ആലുക്കാസ് ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്ന  ജീവനക്കാരൻ അറസ്റ്റിൽ ;  വിറ്റത് അതേ ജ്വല്ലറിയിൽ തന്നെ..!"
english_title: "Vadakara Francis Alukkas Jewellery Gold Theft Employee Arrested Ranjith 48"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388478/vadakara-francis-alukkas-jewellery-gold-theft-employee-arrested-ranjith-farook"
published_at: "2026-10-24T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc4072bd346_vadakara-francis-alukkas-jewellery-gold-theft-employee-arrested-ranjith-farook.jpg"
keywords: ["Francis Alukkas Theft", "Gold Theft Kerala", "Kozhikode Farook", "Employee Arrested"]
---

# വടകര ഫ്രാൻസിസ് ആലുക്കാസ് ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്ന  ജീവനക്കാരൻ അറസ്റ്റിൽ ;  വിറ്റത് അതേ ജ്വല്ലറിയിൽ തന്നെ..!

> **Lead Summary:** വടകര: വടകര ഫ്രാൻസിസ് ആലുക്കാസ് ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്നെന്ന പരാതിയിൽ ജീവനക്കാരൻ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ഓമശേരി പറമ്പിൽ രഞ്ജിത്തിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയിലാണ് ജ്വല്ലറിയിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടത്. മാസംതോറും നടക്കുന്ന സ്റ്റോക്കെടുപ്പിലാണ് സ്വർണം കുറവുള്ളതായി കണ്ടെത്തിയത്.

## Article Content

വടകര: വടകര ഫ്രാൻസിസ് ആലുക്കാസ് ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്നെന്ന പരാതിയിൽ ജീവനക്കാരൻ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ഓമശേരി പറമ്പിൽ രഞ്ജിത്തിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയിലാണ് ജ്വല്ലറിയിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടത്. മാസംതോറും നടക്കുന്ന സ്റ്റോക്കെടുപ്പിലാണ് സ്വർണം കുറവുള്ളതായി കണ്ടെത്തിയത്.

മോഷ്ടിച്ച സ്വർണം സുഹൃത്തിന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് അതേ ജ്വല്ലറിയിൽ തന്നെ വിൽപന നടത്തുകയായിരുന്നു ഇയാൾ ചെയ്തത്. പണം അയക്കുന്നതിനായി തന്റെ സുഹൃത്തിന്റെ അക്കൗണ്ട് നമ്പറും നൽകി. ജ്വല്ലറിയിലെ മുഴുവൻ സ്വർണത്തിന്റെയും തൂക്കം പരിശോധിച്ചപ്പോഴാണ് കുറവ് ശ്രദ്ധയിൽപ്പെട്ടത്. സ്വർണം നഷ്ടമായതോടെ വേസ്റ്റ് പേപ്പറുകൾ അടക്കം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. അവിടെയെങ്ങും കണ്ടെത്താനാകാതെ വന്നതോടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മോഷണം സ്ഥിരീകരിക്കുകയും വടകര പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

മോഷണം പുറത്തറിഞ്ഞതോടെ രഞ്ജിത്ത് ജോലിക്ക് ഹാജരായിരുന്നില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

English Summary: Employee arrested for gold theft at Francis Alukkas Jewellery Vadakara. Accused is Ranjith 48 Omassery Parambil, Chungam Farook Kozhikode. Gold went missing in July detected during monthly stock taking. Accused allegedly stole gold and sold it at same jewellery claiming it was friend's gold and gave friend's account for payment. After checking CCTV, complaint filed at Vadakara police. Accused absconded after theft came out and was caught in police investigation. Remanded for 14 days by Nadapuram Judicial First Class Magistrate

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388478/vadakara-francis-alukkas-jewellery-gold-theft-employee-arrested-ranjith-farook)