---
title: "ഒടുവിൽ ഉണർന്ന് അധികാരികൾ ; തളിപ്പറമ്പ് കൂവോടിൽ ദയനീയവസ്ഥയിൽ കഴിഞ്ഞ മൂന്നംഗ കുടുംബത്തെ  പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി"
english_title: "Thaliparamba Koovode Family Mental Health Treatment Pariyaram Medical College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388418/thaliparamba-koovode-3-member-family-mental-challenge-treatment-pariyaram-medical-college"
published_at: "2026-10-23T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb7f6b5951d_thaliparamba-koovode-3-member-family-mental-challenge-treatment-pariyaram-medical-college.jpg"
keywords: []
---

# ഒടുവിൽ ഉണർന്ന് അധികാരികൾ ; തളിപ്പറമ്പ് കൂവോടിൽ ദയനീയവസ്ഥയിൽ കഴിഞ്ഞ മൂന്നംഗ കുടുംബത്തെ  പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് കൂവോടിനടുത്ത് ദയനീയ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മൂന്നംഗ കുടുംബത്തെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് ചികിത്സക്കായി മാറ്റി.കൂവോട് ഗോപാലൻപീടികയ്ക്ക് സമീപം പഞ്ചളായിയിലാണ് അർബുദബാധിതയായ ഉഷ യും മാനസികാസ്വാസ്ഥ്യവും ഓട്ടിസവും ഉള്ള രണ്ട് ആൺമക്കളും കഴിയുന്നത്. ജനലോ വാതിലോ എന്തിന് ശുചിമുറിക്ക് പോലും വാതിലില്ലാത്ത വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. നാട്ടുകാർ നൽകുന്ന ഭക്ഷണമായിരുന്നു ഇവർക്കുള്ള ഏക ആശ്രയം.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് കൂവോടിനടുത്ത് ദയനീയ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മൂന്നംഗ കുടുംബത്തെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് ചികിത്സക്കായി മാറ്റി.കൂവോട് ഗോപാലൻപീടികയ്ക്ക് സമീപം പഞ്ചളായിയിലാണ് അർബുദബാധിതയായ ഉഷ യും മാനസികാസ്വാസ്ഥ്യവും ഓട്ടിസവും ഉള്ള രണ്ട് ആൺമക്കളും കഴിയുന്നത്. ജനലോ വാതിലോ എന്തിന് ശുചിമുറിക്ക് പോലും വാതിലില്ലാത്ത വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. നാട്ടുകാർ നൽകുന്ന ഭക്ഷണമായിരുന്നു ഇവർക്കുള്ള ഏക ആശ്രയം.

വിവരമറിഞ്ഞ് ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, തളിപ്പറമ്പ് എംഎൽഎ എം.വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. തുടർന്നാണ് കുടുംബത്തെ അടിയന്തര ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

English Summary: Three-member family with mental challenges living in miserable conditions near Koovode Thaliparamba shifted to Pariyaram Kannur Govt Medical College for treatment. Family includes 55-year-old cancer patient Usha and her two sons with mental illness and autism living in house without windows doors or toilet door at Panchalayi near Gopalanpeedika Koovode. Dependent on food given by locals. District Collector P Vishnuraj and Thaliparamba MLA MV Govindan Master visited spot and decided to shift family for urgent treatment.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388418/thaliparamba-koovode-3-member-family-mental-challenge-treatment-pariyaram-medical-college)