---
title: "കുഞ്ഞേ മാപ്പ് ; കോഴിക്കോട് നാല് മാസം പ്രായമുള്ള കുഞ്ഞിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ അച്ഛന്‍ പിടിയില്‍, വിവരം മറച്ചുവച്ച അമ്മയും അറസ്റ്റിൽ"
english_title: "4 Month Old Baby Murder Peruvayal Kuttikkatoor Father Arrested Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388408/4-month-baby-murder-peruvayal-kuttikkatoor-father-mother-arrested-police"
published_at: "2026-10-23T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb72f6935f4_4-month-baby-murder-peruvayal-kuttikkatoor-father-mother-arrested-police.jpg"
keywords: []
---

# കുഞ്ഞേ മാപ്പ് ; കോഴിക്കോട് നാല് മാസം പ്രായമുള്ള കുഞ്ഞിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ അച്ഛന്‍ പിടിയില്‍, വിവരം മറച്ചുവച്ച അമ്മയും അറസ്റ്റിൽ

> **Lead Summary:** പെരുവയൽ കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. മദ്യലഹരിയിൽ അച്ഛൻ കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തി.സംഭവത്തിൽ കുട്ടിയുടെ അച്ഛനും അമ്മയും പൊലീസിന്റെ പിടിയിലായി. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശിയായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്.

## Article Content

പെരുവയൽ കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. മദ്യലഹരിയിൽ അച്ഛൻ കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തി.സംഭവത്തിൽ കുട്ടിയുടെ അച്ഛനും അമ്മയും പൊലീസിന്റെ പിടിയിലായി. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശിയായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നാം തീയതിയാണ് കൊലപാതകം നടന്നത്. സ്ഥിരം മദ്യപാനിയായ ഷിജിൻ സംഭവ ദിവസവും മദ്യപിച്ചാണ് വീട്ടിലെത്തിയത്. രാത്രിയിൽ കുഞ്ഞ് ഉറക്കെ കരഞ്ഞത് ഇഷ്ടപ്പെടാതിരുന്ന പ്രതി മദ്യലഹരിയിൽ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മർദ്ദനമേറ്റ കുഞ്ഞിനെ അമ്മ അഞ്ജന ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് നില ഗുരുതരമായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരണപ്പെടുകയായിരുന്നു.

മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുഞ്ഞിന്റെ തലയിലടക്കം ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.തുടർന്ന് പൊലീസ് അഞ്ജനയെ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് ഷിജിൻ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന വിവരം അ‌ഞ്ജന സമ്മതിച്ചത്. കൊലപാതകം മറച്ചുവച്ചതിനാണ് അഞ്ജനയെ അറസ്റ്റുചെയ്തത്.

ഷിജിൻ കുഞ്ഞിനെ മുൻപും മർദ്ദിക്കാറുണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്ത പ്രതികളെ ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

English Summary: Police found death of 4-month-old baby in Peruvayal Kuttikkatoor as murder. Father Shijin of Vayalkara allegedly assaulted baby under influence of alcohol as baby cried loudly on Oct 1 last year. Mother Anjana first took baby to private hospital then Medical College where baby died. Postmortem revealed severe head injuries indicating murder. Mother admitted father assaulted baby, arrested for concealing murder. Relatives said Shijin used to assault baby earlier. Medical College police to produce accused before magistrate.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388408/4-month-baby-murder-peruvayal-kuttikkatoor-father-mother-arrested-police)