---
title: "പാനൂരിന്റെ വികസന നായികയ്ക്ക് പുരസ്കാര തിളക്കം ; 87 നഗരസഭകളെ പിന്തള്ളി  ‘കേരളീയം’ നൗഷത്ത് കൂടത്തിലിന്"
english_title: "Panoor Chairperson Noushath Koodathil Wins Keralaeyam Award Best Municipality"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388379/panoor-chairperson-noushath-koodathil-keraleeyam-award-87-municipalities"
published_at: "2026-10-23T16:00:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb3906ad449_panoor-chairperson-noushath-koodathil-keraleeyam-award-87-municipalities.jpg"
keywords: ["Panoor News", "Noushath Koodathil", "Keralaeyam Award", "APJ Abdul Kalam Study Centre", "Municipality Award"]
---

# പാനൂരിന്റെ വികസന നായികയ്ക്ക് പുരസ്കാര തിളക്കം ; 87 നഗരസഭകളെ പിന്തള്ളി  ‘കേരളീയം’ നൗഷത്ത് കൂടത്തിലിന്

> **Lead Summary:** പാനൂർ: പൊതുപ്രവർത്തന മേഖലയിൽ മികവ് തെളിയിക്കുന്നവർക്കായി ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ 'കേരളീയം' പുരസ്കാരത്തിന് പാനൂർ നഗരസഭാ ചെയർപേഴ്‌സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ അർഹയായി.

## Article Content

പാനൂർ: പൊതുപ്രവർത്തന മേഖലയിൽ മികവ് തെളിയിക്കുന്നവർക്കായി ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ 'കേരളീയം' പുരസ്കാരത്തിന് പാനൂർ നഗരസഭാ ചെയർപേഴ്‌സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ അർഹയായി.

സംസ്ഥാനത്തെ 87 നഗരസഭകളിലെയും അധ്യക്ഷന്മാരുടെ പ്രവർത്തനങ്ങളും കാഴ്‌ചപ്പാടുകളും വിലയിരുത്തി നടത്തിയ സമഗ്ര പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് പ്രഖ്യാപനം. നഗര വികസനവുമായി ബന്ധപ്പെട്ട ദീർഘവീക്ഷണം, നൂതനാശയങ്ങൾ, അവയുടെ ആവിഷ്‌കരണ മികവ് തുടങ്ങിയ ഘടകങ്ങൾ മുൻനിർത്തിയാണ് നൗഷത്ത് ടീച്ചറെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

പാനൂർ നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലും ജനക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലും കാഴ്ചവെച്ച മികച്ച പ്രകടനത്തിനുള്ള അംഗീകാരമാണ് ഈ അവാർഡ്.

English Summary: Panoor Municipality Chairperson Koodathil Noushath Teacher won Keralaeyam award instituted by Dr APJ Abdul Kalam Study Centre for excellence in public service. Award based on comprehensive study of chairpersons of 87 municipalities in state evaluating development vision, innovative ideas and implementation excellence. Recognition for leading Panoor development activities and efficient implementation of welfare schemes.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388379/panoor-chairperson-noushath-koodathil-keraleeyam-award-87-municipalities)