---
title: "കേരളത്തിന്‍റെ 29ാമത് ​ഗവർണറായി ഓം പ്രകാശ് മാഥൂര്‍  സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു"
english_title: "Kerala 29th Governor Om Prakash Mathur Takes Oath Ceremony Raj Bhavan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388377/kerala-29th-governor-om-prakash-mathur-oath-taking-raj-bhavan"
published_at: "2026-10-23T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb34635f204_kerala-29th-governor-om-prakash-mathur-oath-taking-raj-bhavan.jpg"
keywords: ["Kerala Governor", "Om Prakash Mathur", "Raj Bhavan Oath", "Kerala Governor News", "Sikkim Governor"]
---

# കേരളത്തിന്‍റെ 29ാമത് ​ഗവർണറായി ഓം പ്രകാശ് മാഥൂര്‍  സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

> **Lead Summary:** കേരള ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് ഓം പ്രകാശ് മാഥൂർ. ഹൈക്കോടതി ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്നാട് ഗവർണറായി പോയ സാഹചര്യത്തിലാണ് കേരളത്തിലെ 29 മത്തെ ഗവർണറായി എത്തിയത്.

## Article Content

കേരള ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് ഓം പ്രകാശ് മാഥൂർ. ഹൈക്കോടതി ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്നാട് ഗവർണറായി പോയ സാഹചര്യത്തിലാണ് കേരളത്തിലെ 29 മത്തെ ഗവർണറായി എത്തിയത്.

സിക്കിം ഗവർണറായിരിക്കെയാണ് മാഥുർ കേരള ഗവർണറായി നിയമിതനാകുന്നത്. മുഖ്യമന്ത്രി വിഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ ജനപ്രതിനിധികൾ എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിനെത്തി. പ്രതിപക്ഷ നേതാവ് എത്തിയില്ല.

ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ കോമ്പൗണ്ട് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ ഓം പ്രകാശ് മാഥുറിനെ സ്വീകരണം നൽകിയിരുന്നു. ചടങ്ങിൽ മറ്റ് മത്രിമാർ, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയർ വി വി രാജേഷ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്നായിരുന്നു മാഥുറിന്‍റെ ആദ്യപ്രതികരണം

English Summary: Om Prakash Mathur took oath as 29th Governor of Kerala at Raj Bhavan ceremony where High Court Chief Justice Soumen Sen administered oath as per report. He was appointed while serving as Sikkim Governor after Rajendra Vishwanath Arlekar moved to Tamil Nadu. Reception was given at Thiruvananthapuram airport technical compound with official honors.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388377/kerala-29th-governor-om-prakash-mathur-oath-taking-raj-bhavan)