---
title: "വടകര, പേരാമ്പ്ര എംഡിഎംഎ കേസ്; സമഗ്ര ശിക്ഷ കോഴിക്കോട് ഡിപിസി അബ്ദുൽ ഹക്കീമിനെതിരെ വിജിലൻസ് അന്വേഷണം"
english_title: "Vadakara Perambra MDMA Case SSK Kozhikode DPC Abdul Hakeem Vigilance Probe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388350/vadakara-perambra-mdma-case-ssk-kozhikode-dpc-abdul-hakeem-vigilance-probe"
published_at: "2026-10-23T13:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb146d32d69_vadakara-perambra-mdma-case-ssk-kozhikode-dpc-abdul-hakeem.jpg"
keywords: []
---

# വടകര, പേരാമ്പ്ര എംഡിഎംഎ കേസ്; സമഗ്ര ശിക്ഷ കോഴിക്കോട് ഡിപിസി അബ്ദുൽ ഹക്കീമിനെതിരെ വിജിലൻസ് അന്വേഷണം

> **Lead Summary:**  വടകര, പേരാമ്പ്ര എം.ഡി.എം.എ ലഹരി കേസുമായി ബന്ധപ്പെട്ട് സമഗ്ര ശിക്ഷ കേരളം കോഴിക്കോട് ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ അബ്ദുൽ ഹക്കീമിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. അനധികൃത സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളിലാണ് വിജിലൻസ് നടപടി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

## Article Content

 വടകര, പേരാമ്പ്ര എം.ഡി.എം.എ ലഹരി കേസുമായി ബന്ധപ്പെട്ട് സമഗ്ര ശിക്ഷ കേരളം കോഴിക്കോട് ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ അബ്ദുൽ ഹക്കീമിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. അനധികൃത സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളിലാണ് വിജിലൻസ് നടപടി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

എം.ഡി.എം.എ കേസിൽ പ്രതികളായ മൂന്ന് അധ്യാപികമാരും പേരാമ്പ്ര ബി.ആർ.സിക്ക് (BRC) കീഴിൽ കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചവരായിരുന്നു. ഇവരുടെ കരാർ കാലാവധി അവസാനിച്ചതിന് പിന്നാലെ, പ്രതികളായ രണ്ടുപേരെ വീണ്ടും സർവീസിൽ പുനർനിയമിച്ചതാണ് വൻ വിവാദങ്ങൾക്ക് വഴിവെച്ചത്.

ജില്ലാ പ്രൊജക്ട് കോർഡിനേറ്ററുടെ വഴിവിട്ട താൽപര്യപ്രകാരമാണ് ഈ പുനർനിയമനം നടന്നതെന്നും എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് പങ്കുണ്ടെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. കൂടാതെ അബ്ദുൽ ഹക്കീം പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ആരോപണവിധേയമായ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പരാതിക്കാരനായ വി.പി. ദുൽഖിഫിലിനെ വിജിലൻസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388350/vadakara-perambra-mdma-case-ssk-kozhikode-dpc-abdul-hakeem-vigilance-probe)