---
title: "പഴയങ്ങാടിയിൽ പ്രഭാത സവാരിക്കിടെ  വീട്ടമ്മ വാഹനമിടിച്ച് മരിച്ച സംഭവം ; അപകടത്തെ തുടർന്ന് വാഹനം നിർത്താതെ പോയ  മലപ്പുറം സ്വദേശി അറസ്റ്റിൽ"
english_title: "Pazhayangadi Hit and Run Case Housewife Death Vehicle Driver Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388344/pazhayangadi-hit-and-run-housewife-death-vehicle-driver-arrested-atuthila"
published_at: "2026-10-23T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb0cdc21c4d_Untitled-10_copy.jpg"
keywords: ["Pazhayangadi Accident", "Housewife Death", "Atuthila Accident", "Arrest"]
---

# പഴയങ്ങാടിയിൽ പ്രഭാത സവാരിക്കിടെ  വീട്ടമ്മ വാഹനമിടിച്ച് മരിച്ച സംഭവം ; അപകടത്തെ തുടർന്ന് വാഹനം നിർത്താതെ പോയ  മലപ്പുറം സ്വദേശി അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: എരിപുരം അടുത്തില ഇറക്കത്തിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മയെ ഇടിച്ച് നിർത്താതെ പോയ വാഹനവും ഡ്രൈവറും പിടിയിലായി.മലപ്പുറം കോട്ടക്കീൽ സ്വദേശി പ്രവീൺ ആണ് പിടിയിലായത്.

## Article Content

കണ്ണൂർ: എരിപുരം അടുത്തില ഇറക്കത്തിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മയെ ഇടിച്ച് നിർത്താതെ പോയ വാഹനവും ഡ്രൈവറും പിടിയിലായി.മലപ്പുറം കോട്ടക്കീൽ സ്വദേശി പ്രവീൺ ആണ് പിടിയിലായത്.

പഴയങ്ങാടി അടുത്തിലയിൽ പ്രഭാത സവാരിക്കിടെ ഇന്നലെയാണ് അപകടം. അടുത്തില പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കൊയക്കീൽ സുലോചന (52) ആണ് മരിച്ചത്. പയ്യന്നൂർ ഭാഗത്തേക്ക് അമിത വേഗതയിൽ പോവുകയായിരുന്ന വാഹനം വീട്ടമ്മയെ ഇടിച്ചിട്ട ശേഷം റോഡരികിലെ കൈവരിയും തകർത്ത് നിർത്താതെ ഓടിച്ചു പോവുകയായിരുന്നു.

സുലോചന വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലാണ് അപകടത്തിൽപ്പെട്ട് രക്തം വാർന്ന് കിടക്കുന്ന നിലയിൽ രാവിലെ 6.15 മണിയോടെ റോഡരികിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭർത്താവ്: ഗോപി, മകൾ: സ്നേഹ, മരുമകൻ: ശ്രീജിത്ത് (എംവിഡി കോഴിക്കോട്).

കേസെടുത്ത പോലീസ് ഇടിച്ച വാഹനം കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നതിനിടെയാണ് വാഹനം കസ്റ്റഡിയിലായത്.

English Summary: Vehicle and driver that hit and run a housewife during morning walk at Atuthila slope in Pazhayangadi arrested. Driver Praveen (35) from Malappuram Kottakeel held. Victim Koyakkil Sulochana (52) near Atuthila petrol pump died after speeding vehicle hit her and broke roadside railing and fled. Found at 6.15 am during search by family. Police traced vehicle through CCTV footage.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388344/pazhayangadi-hit-and-run-housewife-death-vehicle-driver-arrested-atuthila)