---
title: "പ്രസംഗം അതിരു വിട്ടു ; കണ്ണൂരിൽ രാഹുൽ ഗാന്ധിക്കെതിരെ തെരുവ് പട്ടി പരാമർശം നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്"
english_title: "Rahul Gandhi Abuse Case BJP Leader K Sreekanth Booked Kannur Town Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388331/rahul-gandhi-insult-bjp-leader-k-sreekanth-case-kannur-town-police"
published_at: "2026-10-23T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb058e8d2c1_rahul-gandhi-insult-bjp-leader-k-sreekanth-case-kannur-town-police.jpg"
keywords: []
---

# പ്രസംഗം അതിരു വിട്ടു ; കണ്ണൂരിൽ രാഹുൽ ഗാന്ധിക്കെതിരെ തെരുവ് പട്ടി പരാമർശം നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്

> **Lead Summary:** കണ്ണൂർ: കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ച ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. ബി.ജെ.പി മേഖല പ്രസിഡന്റ് കെ. ശ്രീകാന്തിനെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. രാഹുൽ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിച്ചായിരുന്നു കെ. ശ്രീകാന്തിന്റെ വിവാദ പ്രസംഗം.

## Article Content

കണ്ണൂർ: കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ച ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. ബി.ജെ.പി മേഖല പ്രസിഡന്റ് കെ. ശ്രീകാന്തിനെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. രാഹുൽ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിച്ചായിരുന്നു കെ. ശ്രീകാന്തിന്റെ വിവാദ പ്രസംഗം.

കണ്ണൂരിലെ സ്റ്റേഡിയത്തിന് മുന്നിൽ സംഘടിപ്പിച്ച ബി.ജെ.പി പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു ശ്രീകാന്തിന്റെ വിവാദ പരാമർശങ്ങൾ. രാഹുൽ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിക്കുകയും ലക്ഷ്യബോധമില്ലാതെ നടക്കുന്ന ഭ്രാന്തനെപ്പോലെയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവം വിവാദമായതോടെയാണ് കണ്ണൂർ ടൗൺ പോലീസ് ബി.ജെ.പി നേതാവിനെതിരെ നിയമനടപടി സ്വീകരിച്ചത്.

English Summary: Case registered against BJP regional president K Sreekanth for allegedly insulting Congress leader and Lok Sabha Opposition Leader Rahul Gandhi by comparing him to a street dog. Controversial speech was made at BJP public meeting in front of Kannur stadium where he also called Rahul Gandhi a aimless mad man. Kannur Town Police registered case after incident became controversial.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388331/rahul-gandhi-insult-bjp-leader-k-sreekanth-case-kannur-town-police)