---
title: "കാലം കാത്തുവെച്ച നൃത്തസ്വപ്ന സാക്ഷാത്ക്കാരത്തിന് ഗുരുവായി മരുമകൾ..! ; 61-ാം വയസ്സിൽ പിഷാരിക്കാവിൽ ഇന്ദിരയുടെ അരങ്ങേറ്റം"
english_title: "61 Year Old Woman Dance Debut Pisharikavu Temple Arur Inspiring Story"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388297/61-year-old-indira-dance-arangettam-pisharikavu-temple-arur-daughter-in-law-guru"
published_at: "2026-10-23T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adae8ebd0fee_Untitled-4_copy.jpg"
keywords: ["Pisharikavu Temple", "Dance Arangettam", "Inspiring Woman Story", "Nadapuram News", "Classical Dance Kerala"]
---

# കാലം കാത്തുവെച്ച നൃത്തസ്വപ്ന സാക്ഷാത്ക്കാരത്തിന് ഗുരുവായി മരുമകൾ..! ; 61-ാം വയസ്സിൽ പിഷാരിക്കാവിൽ ഇന്ദിരയുടെ അരങ്ങേറ്റം

> **Lead Summary:** നാദാപുരം: ചെറുപ്പത്തിൽ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന നൃത്തമോഹം, 61-ാം വയസ്സിൽ സഫലീകരിച്ച് അരൂർ പെരുമുണ്ടശ്ശേരി സ്വദേശിനി ഇന്ദിര. ഈ സ്വപ്ന സാക്ഷാത്കാരത്തിന് പിന്നിൽ ഒരു മനോഹരമായ കുടുംബകഥ കൂടിയുണ്ട് - നൃത്ത അധ്യാപികയായ മരുമകൾ തന്നെയാണ് ഇന്ദിരയ്ക്ക് ഗുരുവായത്.

## Article Content

നാദാപുരം: ചെറുപ്പത്തിൽ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന നൃത്തമോഹം, 61-ാം വയസ്സിൽ സഫലീകരിച്ച് അരൂർ പെരുമുണ്ടശ്ശേരി സ്വദേശിനി ഇന്ദിര. ഈ സ്വപ്ന സാക്ഷാത്കാരത്തിന് പിന്നിൽ ഒരു മനോഹരമായ കുടുംബകഥ കൂടിയുണ്ട് - നൃത്ത അധ്യാപികയായ മരുമകൾ തന്നെയാണ് ഇന്ദിരയ്ക്ക് ഗുരുവായത്.

ചരിത്രപ്രസിദ്ധമായ പിഷാരിക്കാവ് ക്ഷേത്രസന്നിധിയിലായിരുന്നു ഈ മനോഹരമായ കലാസമർപ്പണം. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും കൂടിയായപ്പോൾ, അരങ്ങേറ്റം ഒരു ഉത്സവമായി മാറി.

ക്ഷേത്രമുറ്റത്ത് ദീപപ്രഭയിൽ ഇന്ദിര ചുവടുവെച്ചപ്പോൾ, കണ്ടുനിന്നവരുടെ മനസ്സിൽ കൗതുകം മാത്രമല്ല, വലിയൊരു പ്രചോദനം കൂടിയായിരുന്നു. ഓരോ മുദ്രയിലും അത്രയേറെ ഭക്തിയും ലാവണ്യവും നിറഞ്ഞു. നിരന്തരമായ പരിശീലനവും ഒടുങ്ങാത്ത ആഗ്രഹവുമാണ് ഈ വേദി സാധ്യമാക്കിയതെന്ന് ഇന്ദിര പറഞ്ഞു.

കല പഠിക്കാൻ ഒരിക്കലും വൈകിയിട്ടില്ലെന്ന് സമൂഹത്തിന് മാതൃക കാട്ടിയ ഇന്ദിരയ്ക്ക് ആശംസകളുമായി ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു

.English Summary: 61-year-old Indira from Arur Perumundassery fulfilled her childhood dream of dance at historic Pisharikavu Temple. Her daughter-in-law, a dance teacher, was her guru. With full family support, the arangettam became a festival. Her performance inspired many, proving age is no barrier to learning art.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388297/61-year-old-indira-dance-arangettam-pisharikavu-temple-arur-daughter-in-law-guru)