---
title: "പരിസ്ഥിതിലോല പ്രദേശം ; ചെറുവാഞ്ചേരിയിൽ ഹർത്താൽ തുടങ്ങി"
english_title: "Cheruvanchery Hartal ESZ Exclusion Demand Vyapari Vyavasayi Kasturirangan Report"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388280/cheruvanchery-hartal-esz-exclusion-kasturirangan-report-protest"
published_at: "2026-10-23T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adad3a3679c5_cheruvanchery-hartal-esz-exclusion-kasturirangan.jpg"
keywords: ["Cheruvanchery Hartal", "ESZ Kerala", "Kasturirangan Report", "Vyapari Vyavasayi Samithi", "Cheruvanchery Village ESZ"]
---

# പരിസ്ഥിതിലോല പ്രദേശം ; ചെറുവാഞ്ചേരിയിൽ ഹർത്താൽ തുടങ്ങി

> **Lead Summary:** ചെറുവാഞ്ചേരി: പരിസ്ഥിതിലോല മേഖലയിൽനിന്ന് ചെറുവാഞ്ചേരി വില്ലേജിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചെറുവാഞ്ചേരിയിൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.

## Article Content

ചെറുവാഞ്ചേരി: പരിസ്ഥിതിലോല മേഖലയിൽനിന്ന് ചെറുവാഞ്ചേരി വില്ലേജിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചെറുവാഞ്ചേരിയിൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.

രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽനിന്ന് ചെറുവാഞ്ചേരി വില്ലേജിനെ പൂർണമാ യി ഒഴിവാക്കണമെന്നും പരിസ്ഥിതി മേഖലയുടെ അതിര് നിർണയിച്ചതിലുള്ള അപാകം പരിഹരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ രാവിലെ 10-ന് ടൗണിൽ ധർണ നടത്തും. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും.

English Summary: Hartal called by Kerala Vyapari Vyavasayi Ekopana Samithi in Cheruvanchery demanding exclusion of Cheruvanchery village from Ecologically Sensitive Zone has begun. Hartal from 6 am to 6 pm. Traders will hold dharna in town at 10 am demanding complete removal of Cheruvanchery village from ESZ list in Kasturirangan report and rectification of flaws in demarcation of eco zone to allay public concerns. District president Devasya Mechery will inaugurate.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388280/cheruvanchery-hartal-esz-exclusion-kasturirangan-report-protest)