---
title: "മൈസൂര്  നിന്നുള്ള ഒര് ജ്യോതീം വന്നില്ല,  മണ്ണാങ്കട്ടേം വന്നില്ല' ; കണ്ണൂർ ദസറയിലെ  ഡ്രോൺ ഷോയെ നിർത്തിപ്പൊരിച്ച് സോഷ്യൽ മീഡിയ"
english_title: "Kannur Dussehra Drone Show Disappointment Thousands Mysore Dussehra Comparison Influencer Promotion Backlash"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388253/kannur-dussehra-drone-show-disappointment-mysore-comparison-influencer-backlash"
published_at: "2026-10-22T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada46cc4114d_kannur-dussehra-drone-show-disappointment-mysore-comparison.jpg"
keywords: ["Kannur Dussehra", "Drone Show Kannur", "Mysore Dussehra Comparison", "Kannur Corporation", "Influencer Promotion"]
---

# മൈസൂര്  നിന്നുള്ള ഒര് ജ്യോതീം വന്നില്ല,  മണ്ണാങ്കട്ടേം വന്നില്ല' ; കണ്ണൂർ ദസറയിലെ  ഡ്രോൺ ഷോയെ നിർത്തിപ്പൊരിച്ച് സോഷ്യൽ മീഡിയ

> **Lead Summary:** കണ്ണൂർ: കണ്ണൂർ ദസറയുടെ ഭാഗമായി ഇന്നലെ നടന്ന ഡ്രോൺ ഷോ കാണാൻ എത്തിയത് പതിനായിരങ്ങൾ.മൈസൂർ ദസറയ്ക്ക് തുല്യമായ ഡ്രോൺ ഷോ ആയിരിക്കുമെന്ന പ്രചരണം വിശ്വസിച്ചാണ് പലരും എത്തിയത്. എന്നാൽ 10 മിനിറ്റിൽ താഴെ മാത്രമാണ് ഡ്രോൺ ഷോ ഉണ്ടായിരുന്നത്. അതും 5 ഓളം ഡ്രോണുകൾ വഴി സൃഷ്ടിച്ച രൂപങ്ങൾ മാത്രം.

## Article Content

കണ്ണൂർ: കണ്ണൂർ ദസറയുടെ ഭാഗമായി ഇന്നലെ നടന്ന ഡ്രോൺ ഷോ കാണാൻ എത്തിയത് പതിനായിരങ്ങൾ.മൈസൂർ ദസറയ്ക്ക് തുല്യമായ ഡ്രോൺ ഷോ ആയിരിക്കുമെന്ന പ്രചരണം വിശ്വസിച്ചാണ് പലരും എത്തിയത്. എന്നാൽ 10 മിനിറ്റിൽ താഴെ മാത്രമാണ് ഡ്രോൺ ഷോ ഉണ്ടായിരുന്നത്. അതും 5 ഓളം ഡ്രോണുകൾ വഴി സൃഷ്ടിച്ച രൂപങ്ങൾ മാത്രം.

ഇൻഫ്ലുവൻസർമാർ വഴിയാണ് മൈസൂർ ദസറയ്ക്ക് തുല്യമായ ഷോ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയത്. ഇത് വിശ്വസിച്ച് എത്തിയ പതിനായിരക്കണക്കിന് ആളുകൾ നിരാശയോടെയാണ് മടങ്ങിയത്. മറ്റ് ജില്ലകളിൽ നിന്ന് വരെ ഈ പ്രചരണം വിശ്വസിച്ച് ആളുകൾ എത്തിയിരുന്നു.

ഇൻഫ്ലുവൻസർമാർ സോഷ്യൽ മീഡിയ വഴി തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് ഇവിടെ എത്തിയ ശേഷമാണ് പലർക്കും മനസ്സിലായത്. മണിക്കൂറുകൾ ബ്ലോക്കിൽ കുടുങ്ങിയാണ് പലരും പരിപാടി സ്ഥലത്ത് എത്തിയത്. സോഷ്യൽ മീഡിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന മറ്റൊരു സംഭവമായി ഇത് മാറിയിരിക്കുന്നു.

സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ കണ്ണൂർ കോർപ്പറേഷനും ഇൻഫ്ലുവൻസർമാർക്കെതിരെയുള്ള രോഷം പുകയുകയാണ്. ഇവരുടെ വീഡിയോകൾക്ക് താഴെ അസഭ്യ കമന്റുകൾ നിറയുകയാണ്.

English Summary: Tens of thousands thronged to see drone show held yesterday as part of Kannur Dussehra. Many came believing promotion that it would be on par with Mysore Dussehra. However drone show lasted less than 10 minutes with shapes created by only about 5 drones. Promotion as Mysore-equivalent show was done through influencers on social media. Tens of thousands who believed it returned disappointed, many even from other districts. Many realized after arriving that influencers had deceived them via social media. Many reached venue after being stuck in traffic blocks for hours. Incident has become another event questioning credibility of social media. Following incident, anger against Kannur Corporation and influencers is raging on social media, with abusive comments flooding their videos.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388253/kannur-dussehra-drone-show-disappointment-mysore-comparison-influencer-backlash)