---
title: "എന്തിനുള്ള പുറപ്പാടാവാം..? ; സി.പി.എമ്മിനെ കുത്തി പി.പി ദിവ്യയുടെ പോസ്റ്റ്"
english_title: "PP Divya Facebook Post Indirect Criticism CPM District Committee Buddha Story Raft"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388250/pp-divya-facebook-post-indirect-criticism-cpm-buddha-raft-story"
published_at: "2026-10-22T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada425a37e72_pp-divya-facebook-post-indirect-criticism-cpm-buddha-raft-story.jpg"
keywords: ["PP Divya", "CPM Kannur", "PP Divya Facebook Post", "CPM District Committee", "Buddha Raft Story", "Kerala Politics"]
---

# എന്തിനുള്ള പുറപ്പാടാവാം..? ; സി.പി.എമ്മിനെ കുത്തി പി.പി ദിവ്യയുടെ പോസ്റ്റ്

> **Lead Summary:** കണ്ണൂർ:സി.പി.എമ്മിനെ പരോക്ഷമായി വിമർശിച്ച് മുൻ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബുദ്ധൻ തൻ്റെ ശിഷ്യൻമാരോട് പറഞ്ഞ ഒരു കഥ ഉദ്ധരി ച്ചുകൊണ്ടാണ് ദിവ്യയുടെ പോസ്റ്റ്.

## Article Content

കണ്ണൂർ:സി.പി.എമ്മിനെ പരോക്ഷമായി വിമർശിച്ച് മുൻ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബുദ്ധൻ തൻ്റെ ശിഷ്യൻമാരോട് പറഞ്ഞ ഒരു കഥ ഉദ്ധരി ച്ചുകൊണ്ടാണ് ദിവ്യയുടെ പോസ്റ്റ്.

'ചിലതിനോട് നാം നന്ദിയുള്ള വരായിരിക്കണം, ചിലതിനെ സ്നേഹത്തോടെ യാത്രയാക്കണം. നമ്മെ ഒരു കരയിൽ നിന്ന് മറ്റൊരു കരയിലേക്കെത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല, അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല, മറിച്ച് ജീവിതം നമ്മെ പഠിപ്പിച്ച പാഠത്തെ തിരിച്ചറിയലാണ്' എന്ന് രേഖപ്പെടുത്തിയതാണ് ശ്രദ്ധേയമായത്.

സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി സമാപിച്ചതിന് പിറകെയാണ് ദിവ്യയുടെ പോസ്റ്റ്. അവരെ ജില്ലാ കമ്മിറ്റിയിൽ തിരിച്ചുകൊണ്ടുവരുമെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല.

English Summary: Former District Panchayat President PP Divya posted an indirect criticism of CPM on Facebook. Quoting a story Buddha told his disciples, she wrote: 'We should be grateful to some things, and bid farewell to some with love. The raft that helped us cross from one shore to another need not be carried throughout life; abandoning it is not ingratitude, but recognizing the lesson life taught us.' The post came right after CPM extended district committee meeting concluded. There were rumours that she would be brought back into district committee, but it did not happen.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388250/pp-divya-facebook-post-indirect-criticism-cpm-buddha-raft-story)