---
title: "പന്തക്കൽ ഐ.കെ കുമാരൻ മാസ്റ്റർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ 13 അധ്യാപകർക്ക് കൂട്ട സ്ഥലമാറ്റം ; വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്കയുമായി രക്ഷിതാക്കൾ"
english_title: "Panthakkal IK Kumaran Master Govt Higher Secondary School 13 Teachers Mass Transfer Parents Protest Students Future"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388236/panthakkal-ik-kumaran-govt-hss-13-teachers-mass-transfer-parents-protest"
published_at: "2026-10-22T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada2b7287b10_panthakkal-ik-kumaran-govt-hss-13-teachers-mass-transfer-parents-protest.jpg"
keywords: []
---

# പന്തക്കൽ ഐ.കെ കുമാരൻ മാസ്റ്റർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ 13 അധ്യാപകർക്ക് കൂട്ട സ്ഥലമാറ്റം ; വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്കയുമായി രക്ഷിതാക്കൾ

> **Lead Summary:** പന്തക്കൽ: അധ്യയനം നടക്കുന്നതിനിടെ പന്തക്കൽ ഐ.കെ കുമാരൻ മാസ്റ്റർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ 13 അധ്യാപകർക്ക് കൂട്ട സ്ഥലമാറ്റം. മൂന്ന് വർഷത്തിൽ കൂടുതൽ ഒരേ സ്ഥലത്ത് സേവനമനുഷ്ഠിച്ച അധ്യാപകരെ മാറ്റണമെന്ന ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെങ്കിലും പരീക്ഷകൾ അടുത്ത സമയത്ത് നടത്തുന്ന സ്ഥലം മാറ്റം വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുമായി രക്ഷിതാക്കൾ സ്കൂളിൽ കുത്തിയിരിപ്പ് സമരം നടത്തി.

## Article Content

പന്തക്കൽ: അധ്യയനം നടക്കുന്നതിനിടെ പന്തക്കൽ ഐ.കെ കുമാരൻ മാസ്റ്റർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ 13 അധ്യാപകർക്ക് കൂട്ട സ്ഥലമാറ്റം. മൂന്ന് വർഷത്തിൽ കൂടുതൽ ഒരേ സ്ഥലത്ത് സേവനമനുഷ്ഠിച്ച അധ്യാപകരെ മാറ്റണമെന്ന ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെങ്കിലും പരീക്ഷകൾ അടുത്ത സമയത്ത് നടത്തുന്ന സ്ഥലം മാറ്റം വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുമായി രക്ഷിതാക്കൾ സ്കൂളിൽ കുത്തിയിരിപ്പ് സമരം നടത്തി.

ഹയർ സെക്കന്ററി വിഭാഗത്തിലെ 13 ഓളം അധ്യാപകരെയാണ് ഒരൊറ്റ ഉത്തരവിൽ സ്ഥലം മാറ്റുന്നത്. പകരമെത്തുന്ന അധ്യാപകരുടെ എണ്ണത്തിൽ അനിശ്ചിതത്വമുണ്ട്. ജോഗ്രഫി, മലയാളം വിഷയങ്ങൾക്ക് പകരം അധ്യാപകരില്ല. മാഹിയിൽ തന്നെ ജ്യോഗ്രഫി പഠിപ്പിക്കാൻ ഏക ടീച്ചറുള്ളത് ഈ വിദ്യാലയത്തിലാണ് ഇവരെയാണ് സ്ഥലം മാറ്റിയത്.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ചീഫ് എജ്യുക്കേഷണൽ ഓഫീസറെയും, റീജ്യണൽ അഡ്മിനിസ്ട്രേറ്ററെയും നേരിൽ കണ്ട് നിവേദനം നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. അധ്യാപകരുടെ കൂട്ട സ്ഥലം മാറ്റത്തോടെ 24 ന് ഏഴിമല നാവിക അക്കാദമിയിലേക്ക് നടക്കേണ്ട വിദ്യാർത്ഥികളുടെ പഠന യാത്രയും അനിശ്ചിതത്വത്തിലായി.

സംഭവത്തിൽ പ്രതിഷേധവുമായി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ രംഗത്തെത്തി. സ്ഥലം മാറ്റത്തിനെതിരല്ലെങ്കിലും, അധ്യയനം അവസാനിക്കാനിരിക്കെയുള്ള അധ്യാപകരുടെ സ്ഥലം മാറ്റം വിദ്യാർത്ഥികളുടെ ഭാവിയെ സാരമായി ബാധിക്കുമെന്ന്എസ്.എം.സി ചെയർ പേഴ്സൻ പി.പി പ്രേമരാജ് പറഞ്ഞു.വി.എം രാഗേഷ്,എസ്. ധന്യ,കെ.മനോജ് കുമാർ,

കെ. ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധിച്ചത്. പുതുച്ചേരി വിദ്യാ വിദ്യാഭാസ മന്ത്രിയെ കണ്ട് സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് എം എൽ എ അഡ്വ. ടി.. അശോക് കുമാർ അറിയിച്ചതിനെ തുടർന്ന് സമരം താത്ക്കാലികമായി അവസാനിപ്പിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388236/panthakkal-ik-kumaran-govt-hss-13-teachers-mass-transfer-parents-protest)