---
title: "നടാൽ ബൈപ്പാസിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്ളോഗർ  ഷബീറും മരിച്ചു. ; മദ്യപിച്ച് കാറോടിച്ച മാഹി സ്വദേശിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും."
english_title: "Nadal Bypass Scooter Car Accident Vlogger Shabeer Thana Death Drunk Driving Mahe Native Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388183/nadal-bypass-scooter-car-accident-vlogger-shabeer-death-drunk-driving-case"
published_at: "2026-10-22T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9be185fbe1_Untitled-6_copy.jpg"
keywords: []
---

# നടാൽ ബൈപ്പാസിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്ളോഗർ  ഷബീറും മരിച്ചു. ; മദ്യപിച്ച് കാറോടിച്ച മാഹി സ്വദേശിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും.

> **Lead Summary:** നടാൽ ദേശീയപാതയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷബീർ താണയും മരണമടഞ്ഞു. KL 18 V 5987 നമ്പർ കാർ KL 13 AX 2987 നമ്പർ സ്കൂട്ടറിന് പുറകിൽ ഇടിച്ചാണ് അപകട മുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചാലാട് സ്വദേശി ശിവത്തിൽ അനൂപ് അന്നു തന്നെ മരിച്ചിരുന്നു.

## Article Content

നടാൽ ദേശീയപാതയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷബീർ താണയും മരണമടഞ്ഞു. KL 18 V 5987 നമ്പർ കാർ KL 13 AX 2987 നമ്പർ സ്കൂട്ടറിന് പുറകിൽ ഇടിച്ചാണ് അപകട മുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചാലാട് സ്വദേശി ശിവത്തിൽ അനൂപ് അന്നു തന്നെ മരിച്ചിരുന്നു.

ഇരുവരും മാഹി സെന്റ് തെരേസാസ് ദേവാലയ തിരുനാൾ ആഘോഷം ചിത്രീകരിക്കാൻ പോകവെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഷബീർ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ഷബീറിന്റെ ചികിത്സയ്ക്കായി നാട്ടുകാർ സുമനസുകളുടെ സഹായം തേടിയിരുന്നു. സംഭവത്തിൽ മദ്യപിച്ച് കാറോടിച്ച മാഹി സ്വദേശി ഓം കുന്നുമ്മൽ വി.വിധു കൃഷ്ണയെ എടക്കാട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾക്കെതിരെ ബി.എൻ.എസ് 281, 105, 110 മോട്ടോർ വെഹിക്കിൾ ആക്ടിലെ 185 വകുപ്പുകൾ ചുമത്തിയിരുന്നു

.English Summary: Vlogger Shabeer Thana (39) who was injured in car hitting scooter at Nadal Bypass also died while under treatment. KL 18 V 5987 car hit KL 13 AX 2987 scooter from behind. Influencer Shivathil Anoop from Chalad died on the day of accident itself. Both were going to shoot Mahe St. Theresa's Church festival. Shabeer was under ICU at Chala Aster MIMS, died at 5 am Thursday. Locals had sought help for his treatment. Mahe native Om Kunnummal V Vidhu Krishna who drove car under influence of alcohol arrested by Edakkad Police, charged under BNS 281, 105, 110 and Motor Vehicle Act 185, more sections to be added.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388183/nadal-bypass-scooter-car-accident-vlogger-shabeer-death-drunk-driving-case)