---
title: "വിനോദയാത്രയ്ക്കിടെ അഭിമാനനേട്ടം ; വാഗാ അതിർത്തിയിൽ  മൂവർണ്ണക്കൊടിയേന്തി പാനൂർ സ്വദേശിനികൾ"
english_title: "Panoor Women Hold National Flag Wagah Border Retreat Ceremony Pride Moment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388156/panoor-kootteri-women-hold-national-flag-wagah-border-proud-moment"
published_at: "2026-10-22T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad99c0f457dc_panoor-kootteri-women-hold-national-flag-wagah-border-proud-moment.jpg"
keywords: ["Panoor Kootteri", "Wagah Border", "National Flag", "Retreat Ceremony", "Kannur University"]
---

# വിനോദയാത്രയ്ക്കിടെ അഭിമാനനേട്ടം ; വാഗാ അതിർത്തിയിൽ  മൂവർണ്ണക്കൊടിയേന്തി പാനൂർ സ്വദേശിനികൾ

> **Lead Summary:** പാനൂർ: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ വാഗാ ബോർഡറിൽ ദേശീയപതാകയേന്താൻ ഭാഗ്യം ലഭിച്ച പാനൂർ കൂറ്റേരിയിലെ മൂന്ന് വനിതകൾക്ക് അഭിനന്ദനപ്രവാഹം. കണ്ണൂർ സർവകലാശാലയിലെ താൽക്കാലിക ജീവനക്കാരി രേഷ്മ, മനേക്കര അങ്കണവാടി അധ്യാപിക പ്രേമ, ടൈലർ തൊഴിലാളി പ്രീത എന്നിവർക്കാണ് ഈ അപൂർവ നേട്ടം സ്വന്തമായത്.

## Article Content

പാനൂർ: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ വാഗാ ബോർഡറിൽ ദേശീയപതാകയേന്താൻ ഭാഗ്യം ലഭിച്ച പാനൂർ കൂറ്റേരിയിലെ മൂന്ന് വനിതകൾക്ക് അഭിനന്ദനപ്രവാഹം. കണ്ണൂർ സർവകലാശാലയിലെ താൽക്കാലിക ജീവനക്കാരി രേഷ്മ, മനേക്കര അങ്കണവാടി അധ്യാപിക പ്രേമ, ടൈലർ തൊഴിലാളി പ്രീത എന്നിവർക്കാണ് ഈ അപൂർവ നേട്ടം സ്വന്തമായത്.

കൂറ്റേരി കെ.സി. മുക്കിലെ സുരേന്ദ്രൻ സി., സുബിനേഷ് സി., ഉദയൻ എന്നിവർ ചേർന്ന് ചിട്ടി നടത്തി സംഘടിപ്പിച്ച വിനോദയാത്രയ്ക്കിടെയാണ് ഇവർക്ക് ദേശീയപതാകയേന്താൻ അവസരം ലഭിച്ചത്. വാഗാ അതിർത്തിയിൽ നടന്ന റിട്രീറ്റ് സെറിമണിയിലാണ് (പതാക താഴ്ത്തൽ ചടങ്ങ്) മൂവരും ദേശീയപതാകയേന്തിയത്. അഭിമാനകരമായ ഈ അനുഭവം പങ്കുവെച്ച വനിതകൾക്ക് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും അഭിനന്ദനങ്ങൾ ലഭിച്ചു.

English Summary: Proud achievement during leisure trip - three women from Kootteri, Panoor get honor to hold national flag at Wagah Border India-Pakistan border. Reshma (temporary staff, Kannur University), Prema (Anganwadi teacher, Manekkara), Preetha (tailor worker) got rare opportunity during retreat ceremony (flag lowering ceremony). Tour was organized through chitty by Surendran C, Subinesh C, Udayan from KC Mukku, Kootteri. Locals congratulating women for proud moment

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388156/panoor-kootteri-women-hold-national-flag-wagah-border-proud-moment)