---
title: "സംഘടിതശക്തിയിലൂടെ രാഷ്ട്രവിജയവും, കുടുംബമൂല്യങ്ങളും സംരക്ഷിക്കണമെന്ന്  ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി  കെ.എം. ശ്രീധരൻ മാസ്റ്റർ ; ചാലക്കരയിൽ ആർ.എസ്.എസ്. പഥസഞ്ചലനവും വിജയദശമി ആഘോഷവും"
english_title: "RSS Prantiya Karyakari KM Sreedharan Master Chalakkara Pathasanchalanam Vijayadashami"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388147/rss-prantiya-karyakari-km-sreedharan-master-chalakkara-pathasanchalanam-vijayadashami"
published_at: "2026-10-22T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad98cb5107f3_rss-km-sreedharan-master-chalakkara-pathasanchalanam-vijayadashami_copy.jpg"
keywords: ["RSS Kerala", "KM Sreedharan Master", "Chalakkara Pathasanchalanam", "Vijayadashami Celebration Mahe", "Mahatma Gandhi Govt College Ground"]
---

# സംഘടിതശക്തിയിലൂടെ രാഷ്ട്രവിജയവും, കുടുംബമൂല്യങ്ങളും സംരക്ഷിക്കണമെന്ന്  ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി  കെ.എം. ശ്രീധരൻ മാസ്റ്റർ ; ചാലക്കരയിൽ ആർ.എസ്.എസ്. പഥസഞ്ചലനവും വിജയദശമി ആഘോഷവും

> **Lead Summary:** സംഘടിതമായ സമാജശക്തിയിലൂടെ മാത്രമേ രാഷ്ട്രത്തിന്റെ സമഗ്രവികസനവും ധാർമികമൂല്യങ്ങളുടെ സംരക്ഷണവും സാധ്യമാകൂവെന്ന് ആർ.എസ്.എസ്. പ്രാന്തീയ കാര്യകാരി സദസ്യൻ കെ.എം. ശ്രീധരൻ മാസ്റ്റർ പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം മാഹി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ചാലക്കരയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

സംഘടിതമായ സമാജശക്തിയിലൂടെ മാത്രമേ രാഷ്ട്രത്തിന്റെ സമഗ്രവികസനവും ധാർമികമൂല്യങ്ങളുടെ സംരക്ഷണവും സാധ്യമാകൂവെന്ന് ആർ.എസ്.എസ്. പ്രാന്തീയ കാര്യകാരി സദസ്യൻ കെ.എം. ശ്രീധരൻ മാസ്റ്റർ പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം മാഹി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ചാലക്കരയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയദശമി ധർമത്തിന്റെ വിജയത്തെ ഓർമിപ്പിക്കുന്ന ദിനമാണെന്നും നൂറുവർഷം പിന്നിട്ട സംഘപ്രവർത്തനം സംഘടിതശക്തിയുടെ പ്രാധാന്യമാണ് ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുടുംബങ്ങളിലെ മൂല്യശോഷണം, ലഹരിയുടെ വ്യാപനം, സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം, യുവതലമുറ നേരിടുന്ന മാനസികസംഘർഷങ്ങൾ തുടങ്ങിയ വെല്ലുവിളികൾ ഗൗരവത്തോടെ കാണണം. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിർത്തിയും കുട്ടികളിലും യുവാക്കളിലും ധാർമികബോധവും കർത്തവ്യനിഷ്ഠയും വളർത്തിയും മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കീഴന്തൂർ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സായന്ത് ടി. പരിചയഭാഷണം നടത്തി.

പൊതുപരിപാടിക്ക് മുന്നോടിയായി പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രപരിസരത്തുനിന്ന് ആരംഭിച്ച പഥസഞ്ചലനം ചാലക്കര മഹാത്മാഗാന്ധി ഗവ. കോളജ് ഗ്രൗണ്ടിൽ സമാപിച്ചു. തുടർന്ന് സ്വയംസേവകരുടെ ശാരീരിക പ്രദർശനങ്ങളും അരങ്ങേറി.

English Summary: Only through organized societal strength can comprehensive national development and protection of moral values be possible, says RSS Prantiya Karyakari member KM Sreedharan Master. He was speaking at public function organized at Chalakkara as part of Vijayadashami celebrations under RSS Mahe Mandal. Vijayadashami reminds victory of dharma and 100 years of Sangh work highlights importance of organized strength. He stressed need to address value erosion in families, drug spread, misuse of social media, mental stress of youth. Strengthening family bonds and nurturing moral sense and duty in children and youth is needed. Keezhanthur Padmanabhan presided, Sayanth T gave introductory speech. Pathasanchalanam started from Palloor Koyyodan Koroth temple premises and ended at Chalakkara Mahatma Gandhi Govt College Ground, followed by physical displays by swayamsevaks.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388147/rss-prantiya-karyakari-km-sreedharan-master-chalakkara-pathasanchalanam-vijayadashami)