---
title: "തുളസിമാലയണിഞ്ഞ കണ്ണൻ, ജമന്തിമാലയണിഞ്ഞ ആവില മാതാവ് ; മാഹിയിൽ ഭക്തർക്ക് നവ്യാനുഭൂതിയായി കണ്ണൻ്റെയും  മയ്യഴിയമ്മയുടെയും അപൂർവ സംഗമകാഴ്ച്ച"
english_title: "Mahe Venugopalalayam Navratri Rath Yatra Avila Matha Rare Sangam Kannan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388112/mahe-venugopalalayam-navratri-rath-yatra-avila-matha-sangam"
published_at: "2026-10-21T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8ea1728b18_Untitled-5_copy.jpg"
keywords: ["Mahe Venugopalalayam", "Navratri Mahotsavam Rath Yatra", "Avila Matha Mahe Church", "Mahe Religious Harmony", "Lafarm Road Main Road"]
---

# തുളസിമാലയണിഞ്ഞ കണ്ണൻ, ജമന്തിമാലയണിഞ്ഞ ആവില മാതാവ് ; മാഹിയിൽ ഭക്തർക്ക് നവ്യാനുഭൂതിയായി കണ്ണൻ്റെയും  മയ്യഴിയമ്മയുടെയും അപൂർവ സംഗമകാഴ്ച്ച

> **Lead Summary:** മാഹി: മയ്യഴിയമ്മയുടെ നഗര പ്രദക്ഷിണത്തിന് സ്വീകരണം നൽകുന്ന ക്ഷേത്രങ്ങളും ക്ഷേത്രോത്സവ രഥയാത്രയെ വരവേല്ക്കുന്ന ക്രിസ്തീയ വിശ്വാസികളും മാഹിയുടെ മതസൗഹാർദ്ദത്തിൻ്റെ അടയാളങ്ങളാണ്.ജമന്തിപ്പൂക്കളാൽ അലങ്കരിച്ച തേരിൽ ചെണ്ടമേളത്തിൻ്റെയും, താലപ്പൊലികളുടെയും അകമ്പടിയോടെ ദേവാലയത്തിന് മുന്നിലെത്തിയ തുളസിമാലയണിഞ്ഞ കണ്ണൻ്റെയും, ഭക്തർ നേദിച്ച ജമന്തി മാലയുമണിഞ്ഞ ആവില മാതാവിൻ്റെയും അപൂർവ സംഗമത്തിനായിരുന്നു ഇന്നലെ ഭക്തജനങ്ങൾ സാക്ഷ്യം വഹിച്ചത്.

## Article Content

മാഹി: മയ്യഴിയമ്മയുടെ നഗര പ്രദക്ഷിണത്തിന് സ്വീകരണം നൽകുന്ന ക്ഷേത്രങ്ങളും ക്ഷേത്രോത്സവ രഥയാത്രയെ വരവേല്ക്കുന്ന ക്രിസ്തീയ വിശ്വാസികളും മാഹിയുടെ മതസൗഹാർദ്ദത്തിൻ്റെ അടയാളങ്ങളാണ്.ജമന്തിപ്പൂക്കളാൽ അലങ്കരിച്ച തേരിൽ ചെണ്ടമേളത്തിൻ്റെയും, താലപ്പൊലികളുടെയും അകമ്പടിയോടെ ദേവാലയത്തിന് മുന്നിലെത്തിയ തുളസിമാലയണിഞ്ഞ കണ്ണൻ്റെയും, ഭക്തർ നേദിച്ച ജമന്തി മാലയുമണിഞ്ഞ ആവില മാതാവിൻ്റെയും അപൂർവ സംഗമത്തിനായിരുന്നു ഇന്നലെ ഭക്തജനങ്ങൾ സാക്ഷ്യം വഹിച്ചത്.

മാഹി ആന വാതുക്കൽ വേണുഗോപാലാ ലയത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രിയിൽ നടന്ന രഥഘോഷയാത്രയാണ് അപൂർവ്വ സംഗമത്തിന് വേദിയായത്

ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച രഥഘോഷയാത്ര ലാഫാർമ റോഡ് വഴി മെയിൻ റോഡിൽ കടന്ന് മാഹി പള്ളിക്ക് മുൻവശത്ത് കൂടി സെമിത്തേരി റോഡിലൂടെ ബുൾവാർഡ് റോഡ് വഴി ക്ഷേത്രത്തിൽ എത്തിച്ചേർന്നുക്ഷേത്രം തന്ത്രി വേണുവിൻ്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത് .രാത്രിയിൽ വാഹനപൂജയുമുണ്ടായിരുന്നു.

English Summary: Tulsi-garlanded Kannan and marigold-garlanded Avila Matha - Mahe witnesses rare confluence. Reception by temples for Mayyazhiamma's city procession and Christian faithful welcoming temple festival chariot are marks of Mahe's religious harmony. Devotees witnessed rare sangam yesterday when Kannan adorned with Tulsi garland, on a chariot decorated with marigold flowers accompanied by chenda melam and thalappoli, reached in front of church and met Avila Matha adorned with marigold garland offered by devotees. The chariot procession held last night as part of Navratri Mahotsavam at Mahe Ana Vathukkal Venugopalalayam was venue for rare confluence. Procession started from temple via Lafarm Road to Main Road, past Mahe Church, through Cemetery Road and Boulevard Road back to temple. Rituals were led by temple tanthri Venu. Vehicle pooja was also held at night.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388112/mahe-venugopalalayam-navratri-rath-yatra-avila-matha-sangam)