---
title: "മദീനത്തുൽ ഉലൂം അറബിക്  കോളേജ് 80ാം വാർഷികം ;  കടവത്തൂരിൽ ചരിത്ര സെമിനാർ"
english_title: "Madeenathul Uloom Arabic College 80th Anniversary History Seminar Kadavathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388105/madeenathul-uloom-arabic-college-80th-anniversary-kadavathur-history-seminar"
published_at: "2026-10-21T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8d9ce81274_madeenathul-uloom-arabic-college-80th-anniversary-kadavathur-history-seminar.jpg"
keywords: ["Madeenathul Uloom Arabic College Pulikkal", "80th Anniversary", "Kadavathur History Seminar", "Dr Basheer Mancheri", "Kerala Muslim Renaissance"]
---

# മദീനത്തുൽ ഉലൂം അറബിക്  കോളേജ് 80ാം വാർഷികം ;  കടവത്തൂരിൽ ചരിത്ര സെമിനാർ

> **Lead Summary:** കടവത്തൂർ: കടവത്തൂർ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൻ്റെ 80ാം വാർഷികത്തിൻ്റെ ഭാഗമായി കടവത്തൂരിൽ നവംബർ 22 ന് വിപുലമായ ചരിത്ര സെമിനാർ നടത്തും.

## Article Content

കടവത്തൂർ: കടവത്തൂർ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൻ്റെ 80ാം വാർഷികത്തിൻ്റെ ഭാഗമായി കടവത്തൂരിൽ നവംബർ 22 ന് വിപുലമായ ചരിത്ര സെമിനാർ നടത്തും.

ഇതിനായുളള യോഗം സംഘാടക സമിതി കടവത്തൂർ വെസ്റ്റ് യു പി സ്കൂളിൽ ചേർന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. ബഷീർ മാഞ്ചേരി ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖലി കല്ലിക്കണ്ടി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം നവോഥാനത്തിന് മഹത്തായ സംഭാവനകൾ നൽകിയ മദീനത്തുൽ ഉലൂമിൻ്റെ സേവന മേഖലകൾ വിവരണാതീതമാണ്.

എൺപതാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളിൽ 80 സുപ്രധാന പരിപാടികൾ നടക്കും.പി.കെ. ഇബ്റാഹീം ഹാജി,ടി.അശ്റഫ് മാസ്റ്റർ, കെ. അ അബൂബക്കർ ഫാറൂഖി, ആർ. അബ്‌ദുൽ ഖാദിർ സുല്ലമി,കെ. അബൂബക്കർ, സി. എച്ച്. ഇസ്‌മായിൽ ഫാറൂഖി, ഡോ. സാബിർ നവാസ്, ഡോ. അഫ്‌സൽ അഹ്‌മദ്, സി. അബ്‌ദുല്ലത്തീഫ് മദനി,കെ.റഫീഖ്, മശ്ഹൂർ അലി എന്നിവർ സംസാരിച്ചു. എൻ. കെ. അഹ്‌മദ് മദനി സ്വാഗതവും സി.കെ കാസിം മദനി നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികൾ : പൊട്ടങ്കണ്ടി അബ്‌ദുല്ല (ചെയർമാൻ) എൻ. കെ. അഹ്മദ് മദനി (വർക്കിംഗ് ചെയർമാൻ) ഡോ. ബഷീർ മാഞ്ചേരി ( ജനറൽ കൺവീനർ).

English Summary: As part of 80th anniversary of Pulikkal Madeenathul Uloom Arabic College, Kadavathur, an extensive history seminar will be held on November 22 at Kadavathur. Organizing committee meeting was held at Kadavathur West UP School. College Principal Dr Basheer Mancheri inaugurated, Ishaq Ali Kallikkandy presided. 80 important programs will be held across state as part of 80th anniversary. Organizing committee office bearers: Pottankandy Abdulla (Chairman), NK Ahmed Madani (Working Chairman), Dr Basheer Mancheri (General Convener).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388105/madeenathul-uloom-arabic-college-80th-anniversary-kadavathur-history-seminar)