---
title: "പൂജാവധിക്ക് നാട്ടിലെത്തിയ വടകര സ്വദേശിനിക്ക് വന്ദേഭാരത് തട്ടി ദാരുണാന്ത്യം"
english_title: "Vatakara Iringal Vande Bharat Train Hits College Student Death Nandhana"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388081/vatakara-iringal-vande-bharat-train-accident-college-student-death"
published_at: "2026-10-21T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8a6b7a2ac3_1001460957.jpg"
keywords: ["Vatakara Iringal Train Accident", "Vande Bharat Express Hit", "College Student Nandhana Death", "Iringal Railway Gate", "Vadakara Govt Hospital"]
---

# പൂജാവധിക്ക് നാട്ടിലെത്തിയ വടകര സ്വദേശിനിക്ക് വന്ദേഭാരത് തട്ടി ദാരുണാന്ത്യം

> **Lead Summary:** വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി പിജി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വടകര ഇരിങ്ങലിലാണ് അപകടമുണ്ടായത്. ഇരിങ്ങൽ പെരുവയൽ സ്വദേശിനി നന്ദനയാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ വൈകീട്ടോടെ ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം.

## Article Content

വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി പിജി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വടകര ഇരിങ്ങലിലാണ് അപകടമുണ്ടായത്. ഇരിങ്ങൽ പെരുവയൽ സ്വദേശിനി നന്ദനയാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ വൈകീട്ടോടെ ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം.

കോട്ടയം അങ്കമാലി ശ്രീശങ്കര കോളജ് എം എ ഇംഗ്ലീഷ് ഒന്നാംവർഷ വിദ്യാർത്ഥിനിയായ നന്ദന. പൂജ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. അപകടത്തെ തുടർന്ന് പോലീസും, റെയിൽവേ അധികൃതരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പിതാവ്: പി.വി സുജീഷ്. മാതാവ്: മഞ്ജുഷ. സഹോദരി: ആര്യ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388081/vatakara-iringal-vande-bharat-train-accident-college-student-death)