---
title: "കൊളശ്ശേരിയിൽ ആർ.എസ്.എസ് ആക്രമം ; സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം ഉൾപെടെ 3 പേർക്ക് പരിക്ക്"
english_title: "Kolachery RSS Attack CPM North Local Committee Member Murali Injured Thalassery Hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388077/kolachery-rss-attack-cpm-leader-murali-family-attacked-thalassery-hospital"
published_at: "2026-10-21T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad89b0697bc6_1001460911.jpg"
keywords: []
---

# കൊളശ്ശേരിയിൽ ആർ.എസ്.എസ് ആക്രമം ; സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം ഉൾപെടെ 3 പേർക്ക് പരിക്ക്

> **Lead Summary:** അക്രമത്തിൽ പരിക്കേറ്റവരെ കാണാൻ ആശുപത്രിയിലേക്ക് പോകും വഴിയിൽ കാർ തടഞ്ഞ് വീണ്ടും ആർ.എസ്.എസ്. ആക്രമം. പരിക്കേറ്റ സി.പി.എം, പ്രാദേശിക നേതാവ് ഉൾപെടെ 3 പേരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം.

## Article Content

അക്രമത്തിൽ പരിക്കേറ്റവരെ കാണാൻ ആശുപത്രിയിലേക്ക് പോകും വഴിയിൽ കാർ തടഞ്ഞ് വീണ്ടും ആർ.എസ്.എസ്. ആക്രമം. പരിക്കേറ്റ സി.പി.എം, പ്രാദേശിക നേതാവ് ഉൾപെടെ 3 പേരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം.

തലശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റിയംഗം കൊളശ്ശേരി വാവാച്ചി മുക്കിലെ തുഷാര തീർത്ഥം വീട്ടിൽ മുരളി (56), മകൻ തുഷാർ (21), മുരളിയുടെ സഹോദരന്റെ മകൻ മനോജ്ഞം വീട്ടിൽ റിജിൻ (40) എന്നിവരാണ് ആശുപത്രിയിലുള്ളത്. മുരളിയുടെ മകൻ തുഷാർ ശബരിമല വ്രതം അനുഷ്ഠിക്കുന്ന സ്വാമിയാണ്. തുഷാറിന്റെ വ്രതമാല പൊട്ടിക്കാനും അക്രമികൾ ശ്രമിച്ചതായി മുരളി പറഞ്ഞു. പുതിയ റോഡ് കീച്ചേരി ബസ് സ്റ്റോപ്പിനടുത്തു വച്ചാണ് ആയുധ ധാരികളായ സംഘം കാർ തടഞ്ഞ് ആക്രമിച്ചത്. കോലാരി ക്ഷേത്രത്തിലെ നവമി ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ്  ആർ.എസ്സ്.എഎസ് ആക്രമത്തിൽ പരിക്കേറ്റ  കുണ്ടുചിറയിലെ സി.പി.എം. പ്രവർത്തകർ ആശുപത്രിയിലുണ്ടെന്ന വിവരം ലഭിച്ചതും അവരെ കാണാൻ ആശുപത്രിയിലേക്ക് പോയതെന്നും മുരളി പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388077/kolachery-rss-attack-cpm-leader-murali-family-attacked-thalassery-hospital)