---
title: "തളിപ്പറമ്പിൽ  ബിജെപി നേതാവിന്റെ കാറിന്റെ ടയർ കുത്തിക്കീറി ;  പോലീസിൽ പരാതി"
english_title: "Vellavu Booth Secretary Car Tyre Slashed BJP Protest Taliparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388020/"
published_at: "2026-10-21T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad85de396ffa_1001460597.jpg"
keywords: ["Vellavu Booth Secretary", "K Rajesh Car Tyre Slashed", "BJP Kuttaveri Area Committee", "Taliparamba Police", "Vellavu Nellipparamba Road"]
---

# തളിപ്പറമ്പിൽ  ബിജെപി നേതാവിന്റെ കാറിന്റെ ടയർ കുത്തിക്കീറി ;  പോലീസിൽ പരാതി

> **Lead Summary:** തളിപ്പറമ്പ് വെള്ളാവ് ബൂത്ത് സെക്രട്ടറി കെ.രാജേഷ് വെള്ളാവ് - നെല്ലിപ്പറമ്പ് റോഡിന് സമീപം നിർത്തിയിട്ട പോളോ കാറിൻ്റെ പിറക് വശത്തെ ടയറാണ് കത്തി കൊണ്ട് കുത്തി കീറി നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

തളിപ്പറമ്പ് വെള്ളാവ് ബൂത്ത് സെക്രട്ടറി കെ.രാജേഷ് വെള്ളാവ് - നെല്ലിപ്പറമ്പ് റോഡിന് സമീപം നിർത്തിയിട്ട പോളോ കാറിൻ്റെ പിറക് വശത്തെ ടയറാണ് കത്തി കൊണ്ട് കുത്തി കീറി നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

ബി ജെ പിയുടെ സജീവ പ്രവർത്തകനായ രാജേഷിൻ്റെ സംഘടന പ്രവർത്തനത്തിൽ അസഹിഷ്ണുത പൂണ്ട സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്ന് രാജേഷ് തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

സമാധനാന്തരീക്ഷം നിലനിൽക്കുന്ന നാട്ടീൽ കലാപമുണ്ടാക്കാനുള്ള ശ്രമത്തെ എന്ത് വില കൊടുത്തും ചെറുത്ത് തോൽപ്പിക്കുമെന്ന് ബി ജെ പി കുറ്റ്വേരി ഏരിയ കമ്മിറ്റി അറിയിച്ചു.

സംഭവസ്ഥലം ബി ജെ പി നേതാക്കളായ എ.പി ഗംഗാധരൻ, രമേശൻ ചെങ്ങൂനി, എ.അശോക് കുമാർ, വി.പി കുഞ്ഞിരാമൻ, കെ.പി സനീഷ് കുമാർ എന്നിവർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388020/)