---
title: "നാദാപുരത്ത് ക്ഷേത്രക്ക വർച്ച ; ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നു."
english_title: "Nadapuram Temple Donation Box Looted Ponmbatta Bhagavathy Temple Police Investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387950/nadapuram-temple-donation-box-looted-ponmbatta-temple"
published_at: "2026-10-20T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad77c8b4b8ee_nadapuram-temple-donation-box-looted.jpg"
keywords: []
---

# നാദാപുരത്ത് ക്ഷേത്രക്ക വർച്ച ; ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നു.

> **Lead Summary:** നാദാപുരത്ത് ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്ന നിലയിൽ. കല്ലാച്ചി വളയം റോഡിലെ പൊൻമ്പറ്റ ഭഗവതി ക്ഷേത്രത്തിൻ്റെ ഭണ്ഡാരമാണ് തകർത്ത നിലയിൽ കണ്ടത്. ഇന്നലെ രാത്രിയാണ് ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നതെന്ന് കരുതുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭണ്ഡാരത്തിന്റെ പൂട്ട് ഘടിപ്പിച്ച ഭാഗം തകർത്ത നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

## Article Content

നാദാപുരത്ത് ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്ന നിലയിൽ. കല്ലാച്ചി വളയം റോഡിലെ പൊൻമ്പറ്റ ഭഗവതി ക്ഷേത്രത്തിൻ്റെ ഭണ്ഡാരമാണ് തകർത്ത നിലയിൽ കണ്ടത്. ഇന്നലെ രാത്രിയാണ് ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നതെന്ന് കരുതുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭണ്ഡാരത്തിന്റെ പൂട്ട് ഘടിപ്പിച്ച ഭാഗം തകർത്ത നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

സംഭവത്തിൽ നാദാപുരം സി.ഐയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

English Summary: Temple donation box broken open and money looted in Nadapuram. Donation box of Ponmbatta Bhagavathy temple on Kallachi Valayam Road found broken. It is believed that donation box was broken open and money looted last night. Around Tuesday afternoon, locals noticed that lock fitted part of donation box was found broken. Then information was informed to police. In incident, police reached spot under leadership of Nadapuram CI completed preliminary examinations and started investigation. Police have intensified search for accused focusing on CCTV visuals of area.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387950/nadapuram-temple-donation-box-looted-ponmbatta-temple)