---
title: "പെരിങ്ങത്തൂർ ഐ.ടി.ഇയിലെ 2024–26 ബാച്ചിലെ അധ്യാപക വിദ്യാർത്ഥികൾക്കായുള്ള ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു."
english_title: "Peringathur ITE Graduation Ceremony 2024-26 Batch Teacher Students"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387906/peringathur-ite-graduation-ceremony-2024-26-batch"
published_at: "2026-10-20T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad72f45c0d68_peringathur-ite-graduation-ceremony-2024-26-batch.jpg"
keywords: []
---

# പെരിങ്ങത്തൂർ ഐ.ടി.ഇയിലെ 2024–26 ബാച്ചിലെ അധ്യാപക വിദ്യാർത്ഥികൾക്കായുള്ള ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.

> **Lead Summary:** പെരിങ്ങത്തൂർ: പഠനകാലയളവ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അധ്യാപന രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് പുതിയ പ്രതീക്ഷകളും ആത്മവിശ്വാസവും പകരുന്നതായിരുന്നു ചടങ്ങ്.

## Article Content

പെരിങ്ങത്തൂർ: പഠനകാലയളവ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അധ്യാപന രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് പുതിയ പ്രതീക്ഷകളും ആത്മവിശ്വാസവും പകരുന്നതായിരുന്നു ചടങ്ങ്.

കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ നാസർ സർട്ടിഫിക്കറ്റ് വിതരണവും മുഖ്യ പ്രഭാഷണവും നടത്തി. കണ്ണൂർ ഡി.പി.ഒ സിദ്ധിഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാനേജർ കുറുവാളി മമ്മുഹാജി അധ്യക്ഷത വഹിച്ചു.

പി ടി എ പ്രസിഡന്റ്‌ വിജിഷ, വിനിൽ കുമാർ, ഡോ. പി കെ ജയതിലകൻ, വിധു എസ് വിനിൽ, വി. യദുനന്ദ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ. ഹസൻ സ്വാഗതവും, ടി. സുജില നന്ദിയും പറഞ്ഞു. അധ്യാപകരായ രേഷ്മ രവീന്ദ്രൻ, എസ് വി ഹരിദേവ്, പ്രവിത കെ, ലിസ്ന എം എം, പ്രസീത കെ തുടങ്ങിയവർ സംബന്ധിച്ചു.

English Summary: Graduation ceremony organized for teacher students of 2024-26 batch at Peringathur ITE. Certificates distributed to students who successfully completed study period. Ceremony gave new hopes and confidence to students preparing to step into teaching field. Kozhikode DIET Principal Dr. U.K. Nasser distributed certificates and delivered keynote address. Kannur DPO Siddique Master inaugurated. Manager Kuruvali Mammuhaji presided. PTA President Vijisha, Vinil Kumar, Dr. PK Jayathilakan, Vidhu S Vinil, V. Yadunanda etc spoke. Principal K. Hassan welcomed and T. Sujila thanked. Teachers Reshma Ravindran, SV Haridev, Pravitha K, Lisna MM, Praseetha K etc attended

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387906/peringathur-ite-graduation-ceremony-2024-26-batch)