---
title: "ബ്രൗൺഷുഗർ, കഞ്ചാവ് ഉപയോഗം ;  തലശേരിയിലും, ചൊക്ലിയിലും വിവിധ സംഭവങ്ങളിൽ  5  പേർക്കെതിരെ കേസ്"
english_title: "Brown Sugar Ganja Use Thalassery Chokli 5 Cases Drug Abuse"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387880/brown-sugar-ganja-use-thalassery-chokli-5-cases"
published_at: "2026-10-20T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad714359db47_Untitled-5_copy.jpg"
keywords: []
---

# ബ്രൗൺഷുഗർ, കഞ്ചാവ് ഉപയോഗം ;  തലശേരിയിലും, ചൊക്ലിയിലും വിവിധ സംഭവങ്ങളിൽ  5  പേർക്കെതിരെ കേസ്

> **Lead Summary:** ചൊക്ലി: പൊതുസ്ഥലത്ത് മയക്കുമരുന്നായ ബ്രൗൺഷുഗറും കഞ്ചാവും ഉപയോഗിച്ചതിന് വിവിധ സംഭവങ്ങളിൽ കേസ്. തലശേരി ജൂബിലി റോഡിലെ പി. ആദിൽ മുഹമ്മദ് ബിൻ ഫിറോസിന് എതിരെയാണ് ബ്രൗൺ ഷുഗർ ഉപയോഗിച്ചതിന് കേസെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ തിരുവങ്ങാട് ജൂബിലി റോഡിന് സമീപത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിലാക്കൂൽ സ്വദേശി ജി. അതുലിന് എതിരെയാണ് കഞ്ചാവ് ബീഡി വലിച്ചതിന് കേസെടുത്തത്. രാത്രി 10 മണിയോടെ മട്ടാമ്പ്രത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

## Article Content

ചൊക്ലി: പൊതുസ്ഥലത്ത് മയക്കുമരുന്നായ ബ്രൗൺഷുഗറും കഞ്ചാവും ഉപയോഗിച്ചതിന് വിവിധ സംഭവങ്ങളിൽ കേസ്. തലശേരി ജൂബിലി റോഡിലെ പി. ആദിൽ മുഹമ്മദ് ബിൻ ഫിറോസിന് എതിരെയാണ് ബ്രൗൺ ഷുഗർ ഉപയോഗിച്ചതിന് കേസെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ തിരുവങ്ങാട് ജൂബിലി റോഡിന് സമീപത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിലാക്കൂൽ സ്വദേശി ജി. അതുലിന് എതിരെയാണ് കഞ്ചാവ് ബീഡി വലിച്ചതിന് കേസെടുത്തത്. രാത്രി 10 മണിയോടെ മട്ടാമ്പ്രത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പിലാക്കൂൽ സ്വദേശി മുഹമ്മദ് യാസർ അറഫാത്തിന് (28) എതിരെയും കഞ്ചാവ് ബീഡി വലിച്ചതിന് കേസെടുത്തു. ഇന്നലെ രാത്രി 9.30 ഓടെ തലശേരി കടൽപ്പാലത്തിന് സമീപം വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

തിരുവങ്ങാട് മഞ്ഞോടി കെ.കെ. സുബിന് (37) എതിരെയും കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തു. ഇന്നലെ രാത്രി എട്ടു മണിയോടെ തലശേരി കോട്ടക്ക് സമീപം വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പെരിങ്ങത്തൂരിൽ നിർമ്മാണത്തിലിരിക്കുന്ന കാരുണ്യ ഡയാലിസിസ് സെന്റർ കെട്ടിടത്തിന് സമീപം വച്ച് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് ബംഗാൾ സ്വദേശിയായ സൈദുൾ ലാസ്ക്കറി (30) നെ ചൊക്ലി പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ 35 (3) ബി.എൻ.എസ് വകുപ്പ് ചുമത്തി

English Summary: Brown sugar, ganja use; 5 persons booked in various incidents in Thalassery and Chokli. Cases in various incidents for using narcotic brown sugar and ganja in public place. Case for using brown sugar against P. Adil Muhammad Bin Firoz (20) of Thalassery Jubilee Road. He was taken into custody in early morning the other day near Thiruvangad Jubilee Road. Case for smoking ganja beedi against G. Atul (28), native of Pilakool. He was taken into custody around 10 pm at Mattambram. Case for smoking ganja beedi against Muhammad Yasar Arafath (28), native of Pilakool. He was taken into custody yesterday night around 9.30 near Thalassery sea bridge. Case for using ganja against K.K. Subin (37) of Thiruvangad Manjodi. He was taken into custody yesterday night around 8 pm near Thalassery fort. Chokli police caught Saidul Laskar (30), native of Bengal, while using ganja near under-construction Karunya Dialysis Centre building in Peringathur. Section 35(3) BNS imposed against him.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387880/brown-sugar-ganja-use-thalassery-chokli-5-cases)