---
title: "പിലാക്കൂലിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കടയ്ക്ക് തീപിടിച്ചു ; നാല് ലക്ഷം രൂപയുടെ നഷ്ടം"
english_title: "Pilakool Shop Fire Short Circuit Four Lakh Loss Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387872/pilakool-shop-fire-short-circuit-four-lakh-loss-mcp-store"
published_at: "2026-10-20T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad709cc209d8_Untitled-3_copy.jpg"
keywords: []
---

# പിലാക്കൂലിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കടയ്ക്ക് തീപിടിച്ചു ; നാല് ലക്ഷം രൂപയുടെ നഷ്ടം

> **Lead Summary:** ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പിലാക്കൂലിൽ വ്യാപാരസ്ഥാപനത്തിന് തീപിടിച്ച് ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം. തിങ്കളാഴ്ച രാത്രി പിലാക്കൂൽ സ്വദേശി പ്രസാദിന്റെ ഉടമസ്ഥതയിലുള്ള എംസിപി സ്റ്റോറിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ സ്ഥാപനത്തിലെ സാധനങ്ങൾക്കും മറ്റ് ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി.

## Article Content

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പിലാക്കൂലിൽ വ്യാപാരസ്ഥാപനത്തിന് തീപിടിച്ച് ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം. തിങ്കളാഴ്ച രാത്രി പിലാക്കൂൽ സ്വദേശി പ്രസാദിന്റെ ഉടമസ്ഥതയിലുള്ള എംസിപി സ്റ്റോറിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ സ്ഥാപനത്തിലെ സാധനങ്ങൾക്കും മറ്റ് ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി.

സംഭവമറിഞ്ഞ് തലശ്ശേരി എം.എൽ.എ കാരായി രാജൻ, തലശ്ശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, മുൻ നഗരസഭാ ചെയർമാൻ സി.കെ. രമേശൻ എന്നിവർ തീപിടിത്തമുണ്ടായ സ്ഥാപനം സന്ദർശിച്ചു. നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്തിയ നേതാക്കൾ പ്രസാദിനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

വ്യാപാരസ്ഥാപനത്തിലുണ്ടായ തീപിടിത്തം ഉടമയ്ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ അപകടം പ്രസാദിന്റെ ഉപജീവനത്തെയും ബാധിക്കുന്നതാണ്. സംഭവത്തെ തുടർന്ന് സ്ഥാപനത്തിനുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾക്കായി

വ്യാപരി വ്യവസായി സമിതി സൈദാർ പള്ളി യൂണിറ്റ് സെക്രട്ടറി ടി.സി. അബ്ദുൾ ഖിലാബ്, കൗൺസിലർ ഹെൻട്രി മാസ്റ്റർ, ടി. ഇസ്മായിൽ, എ.ബി. റസാഖ്, ജോജോ, വിൻസെന്റ് എന്നിവരും സ്ഥലത്തെത്തി.

English Summary: Shop catches fire due to short circuit in Pilakool; loss of four lakh rupees. Due to short circuit, trade establishment in Pilakool caught fire causing loss of about four lakh rupees. Fire broke out on Monday night at MCP Store owned by Prasad, native of Pilakool. Goods and other equipment in establishment damaged in fire. After knowing incident, Thalassery MLA Karayi Rajan, Thalassery Municipal Chairman Karayi Chandrasekharan, former Municipal Chairman C.K. Rameshan visited establishment where fire broke out. Leaders directly assessed damages and asked Prasad for details. Fire in trade establishment caused huge financial loss to owner. Unexpected accident also affects Prasad's livelihood. Following incident, for assessing damages to establishment and ensuring necessary support, Traders Association Saidar Palli Unit Secretary T.C. Abdul Khilab, Councilor Henry Master, T. Ismail, A.B. Razak, Jojo, Vincent also reached spot.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387872/pilakool-shop-fire-short-circuit-four-lakh-loss-mcp-store)