---
title: "മൈസൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ വടകര സ്വദേശികളായ  കുടുംബത്തിന്റെ കാർ അപകടത്തിൽപ്പെട്ടു; ഒമ്പതുവയസുകാരന് ദാരുണാന്ത്യം"
english_title: "Vadakara Family Car Accident Gundlupet Mysore 9 Year Old Boy Dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387849/adakara-family-car-accident-gundlupet-mysore-9-year-old-boy-dies"
published_at: "2026-10-20T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6f0a4013d5_vadakara-family-car-accident-gundlupet-mysore-9-year-old-boy-dies.jpg"
keywords: ["Vadakara Car Accident", "Gundlupet Accident", "Mysore Road Accident", "Child Death", "Chorode Family"]
---

# മൈസൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ വടകര സ്വദേശികളായ  കുടുംബത്തിന്റെ കാർ അപകടത്തിൽപ്പെട്ടു; ഒമ്പതുവയസുകാരന് ദാരുണാന്ത്യം

> **Lead Summary:** വടകര: മൈസൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന വടകര ചോറോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഗുണ്ടൽപേട്ടയ്ക്ക് സമീപം അപകടത്തിൽപ്പെട്ട് ഒമ്പതുവയസുകാരൻ മരിച്ചു. കാറിലുണ്ടായിരുന്ന ഏഴുപേർക്ക് പരിക്കേറ്റു. വൈക്കിലശ്ശേരി മീത്തലെ ചാലിൽ വീട്ടിൽ മിഥുൻലാലിന്റെ മകൻ ഈഥൻ മിഥുൻ ലാൽ ആണ് മരിച്ചത്.

## Article Content

വടകര: മൈസൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന വടകര ചോറോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഗുണ്ടൽപേട്ടയ്ക്ക് സമീപം അപകടത്തിൽപ്പെട്ട് ഒമ്പതുവയസുകാരൻ മരിച്ചു. കാറിലുണ്ടായിരുന്ന ഏഴുപേർക്ക് പരിക്കേറ്റു. വൈക്കിലശ്ശേരി മീത്തലെ ചാലിൽ വീട്ടിൽ മിഥുൻലാലിന്റെ മകൻ ഈഥൻ മിഥുൻ ലാൽ ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് ഗുണ്ടൽപേട്ടയ്ക്ക് സമീപത്തെ ദേശീയപാതയിലാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. മൈസൂരുവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് കുടുംബം അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ഈഥന്റെ പിതാവ് മിഥുൻലാൽ (37), മാതാവ് നവ്യ (34), മിഥുൻലാലിന്റെ സഹോദരൻ നിഥിൻ ലാൽ (34), ഭാര്യ സോനു (32), ഇഷ കല്യാണി (5), എസ്ത പാർവതി (4), നയന ലക്ഷ്മി (3) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ നവ്യയെ കോഴിക്കോട് മെയ്ത്ര ആശുപത്രിയിലും മറ്റുള്ളവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്.

അപകടത്തിൽ മരിച്ച ഈഥൻ മിഥുൻ ലാൽ വടകര ഗോകുലം പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. സിപിഎം നേതാവ് എം.സി. ബാലകൃഷ്ണന്റെ ചെറുമകനാണ് ഈഥൻ. ഈഥന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

English Summary: Car carrying family from Vadakara Chorode returning from Mysore met with accident near Gundlupet, nine-year-old boy dies, seven injured. Deceased is Ethan Mithun Lal (9), son of Mithunlal of Vaikilashery Meethale Chalil house. Accident occurred on national highway near Gundlupet on Monday evening. Car carrying family lost control, hit tree on roadside and overturned while returning from Mysore. Injured are Ethan's father Mithunlal (37), mother Navya (34), Mithunlal's brother Nithin Lal (34), wife Sonu (32), Isha Kalyani (5), Estha Parvathi (4), Nayana Lakshmi (3). Navya admitted to Kozhikode Meitra Hospital and others to private hospital in Bathery. Deceased Ethan Mithun Lal was third class student of Vadakara Gokulam Public School. Ethan is grandson of CPM leader M.C. Balakrishnan. Body kept at Bathery taluk hospital mortuary.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387849/adakara-family-car-accident-gundlupet-mysore-9-year-old-boy-dies)