---
title: "കണ്ണൂരിൽ  വീട്ടിലകപ്പെട്ട മയിലിന് വനംവകുപ്പിന്റെ സഹായം"
english_title: "Peacock Trapped Inside House Kannur Forest Department Rescue"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387810/kannur-peacock-trapped-house-rescued-forest-department-mayyil"
published_at: "2026-10-19T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad651b954c54_kannur-peacock-trapped-house-rescued-forest-department-mayyil.jpg"
keywords: ["Kannur Peacock Rescue", "Mayyil Kayaralam", "Forest Department Thaliparamba", "Peacock Trapped House"]
---

# കണ്ണൂരിൽ  വീട്ടിലകപ്പെട്ട മയിലിന് വനംവകുപ്പിന്റെ സഹായം

> **Lead Summary:** കണ്ണൂർ: വീട്ടിനകത്ത് അകപ്പെട്ട മയിലിനെ വനംവകുപ്പ്റെസ്‌ക്യുവർ രക്ഷപ്പെടുത്തി. മയ്യിൽ കയരളം മൊട്ട പൊയ്യൂർ റോഡിലെ ഗോപിയുടെ വീട്ടിൽ ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വീടിനകത്ത് കയറിയ മയിൽ പുറ ത്തു പോകാനാവാതെ കുടുങ്ങുകയായിരുന്നു.

## Article Content

കണ്ണൂർ: വീട്ടിനകത്ത് അകപ്പെട്ട മയിലിനെ വനംവകുപ്പ്റെസ്‌ക്യുവർ രക്ഷപ്പെടുത്തി. മയ്യിൽ കയരളം മൊട്ട പൊയ്യൂർ റോഡിലെ ഗോപിയുടെ വീട്ടിൽ ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വീടിനകത്ത് കയറിയ മയിൽ പുറ ത്തു പോകാനാവാതെ കുടുങ്ങുകയായിരുന്നു.

വീട്ടുകാർ അടുത്തേക്ക് പോകാൻ ഭയന്ന് തളിപ്പറമ്പ വനംവകുപ്പിനെ വിവരം അറിയിച്ചു. റേഞ്ച് ഓഫീസർ സനൂപ് കൃഷ്‌ണൻറെ നിർദേശപ്രകാരം മാർകിൻ്റെയും സർപ്പയുടെയും വളണ്ടിയറായ റഷീദ് നണിച്ചേരി എത്തിയാണ് മയിലിനെ പിടികൂടിയത്. പിന്നീട് ആവാസവ്യവസ്ഥയിലേക്ക് വിട്ടു.

English Summary: Peacock trapped inside house in Kannur rescued by Forest Department. Forest Department rescuer rescued peacock trapped inside house. Incident happened yesterday evening around 4 pm at Gopi's house on Mayyil Kayaralam Motta Poyyur Road. Peacock entered house and got stuck unable to go out. House members scared to go near informed Thaliparamba Forest Department. On instructions of Range Officer Sanoop Krishnan, Markin and Sarpa volunteer Rashid Nanichery arrived and captured peacock. Later released into its habitat.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387810/kannur-peacock-trapped-house-rescued-forest-department-mayyil)