---
title: "മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം പ്രതിനിധി പി. ബാലൻ അന്തരിച്ചു; സംസ്കാരം നാളെ"
english_title: "Pinarayi Vijayan Constituency Representative P Balan Passes Away Funeral Tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387808/p-balan-pinarayi-vijayan-constituency-rep-passes-away-funeral-tomorrow"
published_at: "2026-10-19T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6500031cc3_Untitled-13_copy.jpg"
keywords: ["P Balan Death", "Pinarayi Vijayan Representative", "CPM Kannur", "Vengad", "Koyilod Gas Crematorium"]
---

# മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം പ്രതിനിധി പി. ബാലൻ അന്തരിച്ചു; സംസ്കാരം നാളെ

> **Lead Summary:** കണ്ണൂർ: സി.പി.എം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും, പിണറായി ഏരിയാ സെക്രട്ടറിയുമായിരുന്ന പി. ബാലൻ അന്തരിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം പ്രതിനിധിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹം വേങ്ങാട് സ്വദേശിയാണ്.

## Article Content

കണ്ണൂർ: സി.പി.എം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും, പിണറായി ഏരിയാ സെക്രട്ടറിയുമായിരുന്ന പി. ബാലൻ അന്തരിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം പ്രതിനിധിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹം വേങ്ങാട് സ്വദേശിയാണ്.

പാർട്ടി സംഘടനാ രംഗത്ത് വിവിധ ചുമതലകൾ വഹിച്ചിട്ടുള്ള പി. ബാലൻ, പിണറായി ഏരിയയിലെ സി.പി.ഐ(എം) പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം പ്രതിനിധി എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പി. ബാലന്റെ നിര്യാണത്തിൽ പാർട്ടി പ്രവർത്തകരും അനുഭാവികളും അനുശോചനം രേഖപ്പെടുത്തി.സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോയിലോട് വാതക ശ്മശാനത്തിൽ നടക്കും.

English Summary: Former Chief Minister Pinarayi Vijayan's constituency representative P. Balan passes away; funeral tomorrow. P. Balan, former CPM Kannur district committee member and Pinarayi area secretary, passed away. He was a native of Vengad and served as constituency representative of former Chief Minister Pinarayi Vijayan. P. Balan, who held various responsibilities in party organizational field, was an active presence in CPI(M) activities in Pinarayi area. Party workers and sympathizers expressed condolences on demise of P. Balan. Funeral will be held at Koyilod gas crematorium at 2 pm on Tuesday.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387808/p-balan-pinarayi-vijayan-constituency-rep-passes-away-funeral-tomorrow)