---
title: "സംഗീത കുലപതി കെ. രാഘവൻ മാസ്റ്ററുടെ ഓർമ്മ പുതുക്കി പാനൂർ മ്യൂസിക്ക് ലവേഴ്സ് ; സജീവ് ഒതയോത്ത് എഴുതിയ 'കായലരികത്തെ പാട്ടുകാരൻ' പ്രകാശനം ചെയ്തു"
english_title: "K Raghavan Master Death Anniversary Panur Music Lovers Kayalarikathe Pattukaran Book Release"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387791/k-raghavan-master-death-anniversary-panur-music-lovers-kayalarikathe-pattukaran-book-release"
published_at: "2026-10-19T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad620504a1da_1001458362.jpg"
keywords: []
---

# സംഗീത കുലപതി കെ. രാഘവൻ മാസ്റ്ററുടെ ഓർമ്മ പുതുക്കി പാനൂർ മ്യൂസിക്ക് ലവേഴ്സ് ; സജീവ് ഒതയോത്ത് എഴുതിയ 'കായലരികത്തെ പാട്ടുകാരൻ' പ്രകാശനം ചെയ്തു

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ പതിമൂന്നാം ചരമദിനത്തിൽ പാനൂർ മ്യൂസിക്ക് ലവേഴ്‌സ്

## Article Content

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ പതിമൂന്നാം ചരമദിനത്തിൽ പാനൂർ മ്യൂസിക്ക് ലവേഴ്‌സ്

തലശ്ശേരി സെൻ്റിനറി പാർക്കിൽ 'രാഘവീയം' സംഗീത സായാഹ്നം സംഘടിപ്പിച്ചു.

രാഘവൻ മാസ്റ്ററുടെ പാട്ടുകളെക്കുറിച്ച് സജീവ് ഒതയോത്ത് എഴുതിയ 'കായലരികത്തെ പാട്ടുകാരൻ' എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നടന്നു.

കേരള ഫോക് ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവഹിച്ചു. എഴുത്തുകാരൻ രാജു കാട്ടുപുനം പുസ്തകം ഏറ്റ് വാങ്ങി. പ്രഭാഷകൻ ഹരീന്ദ്രൻ മാസ്റ്റർ രാഘവ സ്മരണ നിർവഹിച്ചു. വി.എൻ രൂപേഷ് അധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ തായാട്ട് സ്വാഗതവും സജീവ് ഒതയോത്ത് നന്ദിയും പറഞ്ഞു. .തുടർന്ന് രാഘവൻ മാസ്റ്ററുടെ പാട്ടുകൾ കോർത്തിണക്കി 'മഞ്ഞണിപൂനിലാവിൽ 'ഗാനസന്ധ്യയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387791/k-raghavan-master-death-anniversary-panur-music-lovers-kayalarikathe-pattukaran-book-release)