---
title: "വടക്കൻ കേരളത്തിൽ ഇടിമിന്നലോടെയുള്ള മഴക്കും കാറ്റിനും സാധ്യത ; കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Kerala Rain Alert Today 9 Districts Yellow Alert Thunderstorm Warning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387772/kerala-rain-alert-yellow-alert-9-districts-thunderstorm-october-19"
published_at: "2026-10-19T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab271363e706_kerala-rain-alert-yellow-alert-7-districts-kannur-imd-warning.jpg"
keywords: []
---

# വടക്കൻ കേരളത്തിൽ ഇടിമിന്നലോടെയുള്ള മഴക്കും കാറ്റിനും സാധ്യത ; കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** കണ്ണൂർ: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. വടക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളപ്പോൾ തെക്കൻ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

## Article Content

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. വടക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളപ്പോൾ തെക്കൻ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ഈ സാഹചര്യത്തിൽ ഇന്ന് (ഒക്ടോബർ 19) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. ഒക്ടോബർ 20 ന് ഏഴ് ജില്ലകളിലും, 21 ന് പത്ത് ജില്ലകളിലും, 22 ന് എട്ട് ജില്ലകളിലും, 23 ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ടായിരിക്കും.

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും 22, 23 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: Possibility of rain with thunderstorm and wind in North Kerala; Yellow alert in 9 districts including Kannur. Thiruvananthapuram: Central Meteorological Department predicts heavy rain will continue today in state. While there is possibility of rain with thunderstorm and strong wind in North Kerala, light rain is likely at isolated places in South Kerala. In this situation, Yellow Alert has been declared today (October 19) in nine districts - Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Malappuram, Kozhikode, Wayanad, Kannur. Warning that rain will continue in coming days. Yellow alert will be in seven districts on October 20, ten districts on 21st, eight districts on 22nd, eight districts from Thiruvananthapuram to Thrissur on 23rd. Central Meteorological Department informed that there is no restriction for fishing on Kerala-Karnataka-Lakshadweep coasts today and should not go for fishing on 22nd, 23rd.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387772/kerala-rain-alert-yellow-alert-9-districts-thunderstorm-october-19)