---
title: "മരുന്ന് ക്ഷാമത്തിന് പിന്നിൽ ഇടനിലക്കാർ ; മരുന്നുകളുടെ സ്റ്റോക്ക് വിവരങ്ങൾ ഡോക്ടർമാർക്ക് നൽകണമന്ന്  ആരോഗ്യവകുപ്പ് സർക്കുലർ"
english_title: "Kerala Medicine Shortage Health Department Circular Generic Names Stock Report"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387752/kerala-medicine-shortage-health-department-circular-generic-names-stock-report"
published_at: "2026-10-19T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5d8f8ca19b_medicine-shortage-middlemen-health-department-circular-stock-list.jpg"
keywords: []
---

# മരുന്ന് ക്ഷാമത്തിന് പിന്നിൽ ഇടനിലക്കാർ ; മരുന്നുകളുടെ സ്റ്റോക്ക് വിവരങ്ങൾ ഡോക്ടർമാർക്ക് നൽകണമന്ന്  ആരോഗ്യവകുപ്പ് സർക്കുലർ

> **Lead Summary:** മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ. മരുന്ന് ക്ഷാമത്തില്‍ ആരോഗ്യവകുപ്പിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി. മരുന്ന് കുറിപ്പടികളില്‍ ജനറിക് പേരുകള്‍ നിർബന്ധമായി എഴുതണമെന്നും നിര്‍ദേശമുണ്ട്.

## Article Content

മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ. മരുന്ന് ക്ഷാമത്തില്‍ ആരോഗ്യവകുപ്പിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി. മരുന്ന് കുറിപ്പടികളില്‍ ജനറിക് പേരുകള്‍ നിർബന്ധമായി എഴുതണമെന്നും നിര്‍ദേശമുണ്ട്.

ലാബ് പരിശോധനകള്‍ക്കുള്ള റീഏജന്‍റുകളുടെ ലഭ്യത ഉറപ്പാക്കണം. റീഏജന്‍റുകളുടെ സ്റ്റോക്ക് , ക്ഷാമം ആവശ്യകത എന്നിവ സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ച കൂടുമ്പോള്‍ നല്‍കണം. റീഏജന്റുകള്‍ ഇല്ലെങ്കില്‍ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് വാങ്ങാമെന്നും നിർദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമടക്കം സർക്കുലർ നൽകിയിട്ടുണ്ട്.

മരുന്ന് ക്ഷാമം ഉൾപ്പെടെയുള്ള വിമർശനങ്ങൾക്കിടെയുള്ള നടപടി, സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാനെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്.

English Summary: Middlemen behind medicine shortage; Health Dept circular says drug stock details must be given to doctors. Health department circular includes instruction to provide updated stock list of medicines to OP doctors. Action comes after criticism against health department over medicine shortage. Also instructed that generic names must be compulsorily written in prescriptions. Ensure availability of reagents for lab tests. Report regarding stock, shortage, requirement of reagents must be given every two weeks. Also instructed that if reagents are not available, they can be purchased using Hospital Development Committee fund. Circular has been given to Health Department Director and Medical Education Director among others. Health department clarified that the action amid criticisms including medicine shortage is to ensure uninterrupted treatment for patients in government hospitals

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387752/kerala-medicine-shortage-health-department-circular-generic-names-stock-report)