---
title: "മലപ്പുറത്ത് എംഡിഎംഎയുമായി കണ്ണൂർ സ്വദേശിനിയടക്കം 2 പേർ അറസ്റ്റിൽ"
english_title: "Malappuram MDMA Arrest Valanchery Lodge Two Arrested Including Kannur Woman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387642/malappuram-mdma-arrest-valanchery-including-kannur-woman"
published_at: "2026-10-18T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4c31abfe0b_Untitled-4_copy.jpg"
keywords: []
---

# മലപ്പുറത്ത് എംഡിഎംഎയുമായി കണ്ണൂർ സ്വദേശിനിയടക്കം 2 പേർ അറസ്റ്റിൽ

> **Lead Summary:** മലപ്പുറം വളാഞ്ചേരിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്നിരുന്ന ലഹരി വിൽപനയ്ക്കിടെ എംഡിഎംഎയുമായി യുവതിയടക്കം രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. അങ്ങാടിപ്പുറം സ്വദേശി നബീൽ, കണ്ണൂർ അഴീക്കോട് സ്വദേശിനി ആരതി എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 1.5 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു.

## Article Content

മലപ്പുറം വളാഞ്ചേരിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്നിരുന്ന ലഹരി വിൽപനയ്ക്കിടെ എംഡിഎംഎയുമായി യുവതിയടക്കം രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. അങ്ങാടിപ്പുറം സ്വദേശി നബീൽ, കണ്ണൂർ അഴീക്കോട് സ്വദേശിനി ആരതി എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 1.5 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു.

പിടിയിലായ നബീൽ മുൻപും ലഹരിക്കടത്ത് കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ്. ഒന്നര മാസം മുമ്പ് ബംഗളൂരുവിൽ വെച്ച് 27 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ വീണ്ടും വളാഞ്ചേരിയിലെത്തി ലഹരി വിൽപന നടത്തിയത്. പ്രതികളെ എക്സൈസ് സംഘം ചോദ്യം ചെയ്തുവരികയാണ്. ലഹരിയുടെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

nglish Summary: Two persons including woman from Kannur arrested with MDMA in Malappuram. During drug sale centered at lodge in Valanchery, Malappuram, two including young woman arrested by Excise with MDMA. Arrested are Angadipuram native Nabeel and Kannur Azhikode native Arathi. Excise team seized 1.5 gram MDMA from them. Arrested Nabeel is previously accused in drug trafficking cases. After getting bail in case where 27 gram MDMA was seized in Bangalore one and a half months ago, he again came to Valanchery and conducted drug sale. Excise team interrogating accused. Excise officials informed investigation progressing about source of drug and distribution network.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387642/malappuram-mdma-arrest-valanchery-including-kannur-woman)