---
title: "കണ്ണൂരിൽ ആഞ്ഞടിച്ച് ഓപ്പറേഷൻ തൂഫാൻ ; 102.67 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ"
english_title: "Kannur Operation Toofan 102 Gram MDMA Seized Two Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387604/kannur-operation-toofan-mdma-102-gram-two-arrested"
published_at: "2026-10-18T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad46c4bd961c_Untitled-1_copy.jpg"
keywords: ["Operation Toofan", "Kannur MDMA Seizure", "Kannur Town Police", "Sangeeth K", "Ligesh K", "MDMA Smuggling", "Drug Bust"]
---

# കണ്ണൂരിൽ ആഞ്ഞടിച്ച് ഓപ്പറേഷൻ തൂഫാൻ ; 102.67 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** കണ്ണൂർ: ലഹരിമരുന്ന് കടത്തിനും വിൽപനയ്ക്കുമെതിരെ പോലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി കണ്ണൂരിൽ വൻ ലഹരിമരുന്ന് വേട്ട. 102.67 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി.

## Article Content

കണ്ണൂർ: ലഹരിമരുന്ന് കടത്തിനും വിൽപനയ്ക്കുമെതിരെ പോലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി കണ്ണൂരിൽ വൻ ലഹരിമരുന്ന് വേട്ട. 102.67 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി.

അഴീക്കോട് സ്വദേശി സംഗീത് കെ. (32), ചേലേരി സ്വദേശി ലിഗേഷ് കെ. (34) എന്നിവരാണ് അറസ്റ്റിലായത്. ഇവർ താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിലാണ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയും ലഹരിമരുന്ന് വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തിയത്.

പാലക്കാട് ചെറപ്പളശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് സി.ഐ. ബിജു സി.വി. നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കണ്ണൂർ കക്കാട് റോഡിലെ കെട്ടിടത്തിൽ പോലീസ് പരിശോധന നടത്തിയത്. പ്രതികൾ താമസിച്ചിരുന്ന മുറി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 102.67 ഗ്രാം എംഡിഎംഎ, ഡിജിറ്റൽ ത്രാസ്, ലഹരിമരുന്ന് ചെറിയ അളവുകളിലാക്കി വിൽപന നടത്താൻ ഉപയോഗിക്കുന്ന സിപ്പ് ലോക്ക് കവറുകൾ എന്നിവ കണ്ടെടുത്തു.

പ്രതികളിലൊരാൾ ഗൾഫിൽനിന്ന് നിയമവിരുദ്ധമായി എംഡിഎംഎ കടത്തിക്കൊണ്ടുവന്നതാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ ലഹരിമരുന്നിൽ ഒരു ഭാഗം കൈപ്പറ്റിയ പെരിന്തൽമണ്ണ സ്വദേശിയെ ചെറപ്പളശ്ശേരി പോലീസ് നേരത്തേ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തുടർച്ചയായാണ് കണ്ണൂരിലും പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. ലഹരിമരുന്നിന്റെ ഉറവിടം, വിതരണശൃംഖല, വിൽപനയുമായി ബന്ധപ്പെട്ട മറ്റ് കണ്ണികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസ്., കണ്ണൂർ എ.സി.പി. ആസാദ് എം.പി., കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടംബേത്ത് എന്നിവരുടെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എസ്.ഐ. അഖിൽ ടി.കെ.യുടെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ്, അശ്വിൻ, അതുൽ, വിദ്യ എന്നിവരും ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ലഹരിമരുന്ന് കടത്തും വിതരണവും തടയുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ തൂഫാനിലൂടെ പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ് പോലീസ്. ലഹരിമരുന്ന് ശേഖരിക്കുന്നവരെയും വിതരണം ചെയ്യുന്നവരെയും കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന തുടരുന്നത്.

English Summary: As part of Operation Toofan against drug trafficking and sale, major drug bust in Kannur. Kannur Town Police arrested two persons with 102.67 gram MDMA. Arrested are Azhikode native Sangeeth K (32) and Cheleri native Ligesh K (34). In search of their room, MDMA stored for sale and equipment used for drug distribution were found. Search was conducted at building on Kakkad Road, Kannur based on information given by CI Biju CV related to Palakkad Cherpulassery Police Station. 102.67 gram MDMA, digital weighing scale, zip lock covers used to sell in small quantities seized. Police information is that one accused illegally smuggled MDMA from Gulf. Perinthalmanna native who received part of this drug was earlier caught by Cherpulassery police. Search in Kannur and arrest is continuation of that investigation. Source, supply chain, other links being examined. Action under direction of Kannur City Police Commissioner BV Vijaya Bharat Reddy IPS, Kannur ACP Asad MP, Kannur Town Inspector Mahesh Kandambeth. Led by Kannur Town SI Akhil TK along with CPOs Sajesh, Ashwin, Athul, Vidya and DANSAF squad.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387604/kannur-operation-toofan-mdma-102-gram-two-arrested)