---
title: "ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് ; പയ്യന്നൂരിൽ  മധ്യവയസ്ക്കന്റെ 14 ലക്ഷം രൂപ തട്ടിയെടുത്തതിന് കേസ്"
english_title: "Online Trading Fraud Payyannur Middle Aged Man 14 Lakh Cheated Case Filed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387541/online-trading-fraud-payyannur-14-lakh-cheated-case"
published_at: "2026-10-17T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6867d78c9d89e_Untitled-9_copy.jpg"
keywords: ["Online Trading Fraud", "Payyannur Police", "Share Trading Scam", "WhatsApp Fraud"]
---

# ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് ; പയ്യന്നൂരിൽ  മധ്യവയസ്ക്കന്റെ 14 ലക്ഷം രൂപ തട്ടിയെടുത്തതിന് കേസ്

> **Lead Summary:** ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ ദിവസവും അഞ്ച് ശതമാനത്തിലധികം ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വാട്സാപ്പിലൂടെ ബന്ധപ്പെട്ട് വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ച് മധ്യവയസ്കനിൽ നിന്നും 14,00,000 രൂ പ തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.

## Article Content

ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ ദിവസവും അഞ്ച് ശതമാനത്തിലധികം ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വാട്സാപ്പിലൂടെ ബന്ധപ്പെട്ട് വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ച് മധ്യവയസ്കനിൽ നിന്നും 14,00,000 രൂ പ തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.

പയ്യന്നൂർ തായിനേരിലെ നമ്പിശേരിയിൽ ഹൗസിൽ ജോയ് തോമസിന്റെ പരാതിയിലാണ് നിഷ വർമ്മ, ഉൻമേഷ് ശർമ്മ എന്നിവർ ക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.

2026 ആഗസ്ത് 12 നും 21നുമിടയിലുള്ള കാലയളവിൽ എച്ച് ഡി എഫ് സി സെക്യൂരിറ്റീസ് എന്ന ധനകാര്യ സ്ഥാപനത്തിൽ ഓൺലൈൻ വഴി നിക്ഷേപിക്കാൻ പറഞ്ഞ് പണം കൈക്കലാക്കിയ പ്രതികൾ പിന്നീട് പണമോ വാഗ്ദാനം നൽകിയ ലാഭമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി

.English Summary: Case filed for online trading fraud in Payyannur. Payyannur Police filed case against two persons on complaint of cheating middle-aged man of Rs 14,00,000 by convincing that more than 5 percent profit daily will be received if money invested in online share trading, contacting via WhatsApp and making download fake app. Case against Nisha Verma, Unmesh Sharma on complaint of Joy Thomas, Nambisseriyil House, Thayineri, Payyannur. Complaint says accused collected money between August 12 and 21, 2026 saying to invest online in HDFC Securities financial institution, then cheated without giving money or promised profit.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387541/online-trading-fraud-payyannur-14-lakh-cheated-case)