---
title: "തൊട്ടിൽപാലത്ത്  നിന്നും കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി ; ഒപ്പമുണ്ടായിരുന്ന വടകര സ്വദേശി അബ്ദുൾ സമദിന്റെ പേരിൽ 7 സിം കാർഡുകൾ"
english_title: "Thottilpalam Missing Teacher Anumol Found Palakkad Friend Abdul Samad Custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387536/thottilpalam-missing-teacher-anumol-found-palakkad"
published_at: "2026-10-17T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad38902a3c14_thottilpalam-missing-teacher-anumol-found-palakkad.jpg"
keywords: ["Thottilpalam Missing Teacher", "Anumol Found", "Palakkad Puthussery", "Abdul Samad", "Habeas Corpus"]
---

# തൊട്ടിൽപാലത്ത്  നിന്നും കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി ; ഒപ്പമുണ്ടായിരുന്ന വടകര സ്വദേശി അബ്ദുൾ സമദിന്റെ പേരിൽ 7 സിം കാർഡുകൾ

> **Lead Summary:** തൊട്ടിൽപാലത്തു നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി. പാലക്കാട് പുതുശേരിയിൽ നിന്നാണ് തൊട്ടിൽപാലം പൊലീസ് സംഘം അനുമോളെയും സുഹൃത്ത് വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും കസ്റ്റഡിയിലെടുത്തത്.

## Article Content

തൊട്ടിൽപാലത്തു നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി. പാലക്കാട് പുതുശേരിയിൽ നിന്നാണ് തൊട്ടിൽപാലം പൊലീസ് സംഘം അനുമോളെയും സുഹൃത്ത് വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും കസ്റ്റഡിയിലെടുത്തത്.

ഇവിടെ വീട് വാടകയ്ക്ക് എടുത്തു താമസിച്ചു വരികയായിരുന്നു. അബ്ദുൾ സമദിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു ഫലവത്തായത്.

22-ന് അനുമോളുടെ കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു ഇരുവരെയും കണ്ടെത്തിയത്. കൗൺസിലിംഗിനു ശേഷം കോടതിയിൽ ഹാജരാക്കും.

പത്തുവർഷം മുൻപ് മാരക കരൾ രോഗത്തെ തുടർന്നു ഭർത്താവിന്റെ കരൾ സ്വീകരിച്ച അനുമോളുടെ തിരോധാനം വലിയ ദുരൂഹതയുണ്ടാക്കിയിരുന്നു. കഴിഞ്ഞ 5-ന് ജോലി ചെയ്യുന്ന തൊട്ടില്പാലം മൊയിലോത്തറ സ്കൂളിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു ഇവർ.

5-ാം തീയതിക്കുശേഷം അനുമോളുടെ ഫോൺ സ്വിച്ച് ഓൺ ആയിട്ടില്ല. വൈഫൈ വഴി വാട്‌സ്‌ആപ്പ് മാത്രമാണ് ഉപയോഗിക്കുന്നത്. ഈ ലൊക്കേഷൻ വച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാടുനിന്നു ഇവരെ കണ്ടെത്തുന്നത്.

വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദും അനുമോളും ഒന്നിച്ചാണുള്ളതെന്നാണു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളുടെ പേരിൽ 7 സിം കണക്ഷനുകളുണ്ട്. ഇതിൽ നിന്നുള്ള കോൾ വിവരങ്ങൾക്കായി തൊട്ടില്പാലം പൊലീസ് സൈബർ സെല്ലിനു കൈമാറിയിട്ടുണ്ട്.

അതേസമയം സമദുമായുള്ള ബന്ധം അധ്യാപിക ജോലി ചെയ്തിരുന്ന സ്കൂളിലെ സഹപ്രവർത്തകർക്ക് അറിയുമായിരുന്നുവെന്ന വിവരവും പൊലീസിനു ലഭിച്ചു. പലപ്പോഴായി ഇവരെ കാണാനായി സമദ് സ്കൂളിലെത്തിയിരുന്നുവെന്നാണു സഹപ്രവർത്തകരുടെ മൊഴി.

English Summary: Teacher Anumol who went missing under mysterious circumstances from Thottilpalam found. Thottilpalam police team took into custody Anumol and her friend Vadakara Thodannur native Abdul Samad from Puthussery, Palakkad. They were living there in rented house. Investigation focusing on Abdul Samad's phone number proved fruitful. They were found as High Court was set to consider habeas corpus petition filed by Anumol's family on 22nd. To be produced in court after counselling. Anumol's disappearance had caused big mystery as she had received husband's liver 10 years ago after severe liver disease. She had left on 5th saying she was going to Moilothara school, Thottilpalam where she works. After 5th Anumol's phone was not switched on, only WhatsApp via wifi used. Location led to trace in Palakkad. Police had earlier found she was with Abdul Samad. He has 7 SIM connections in his name, call details handed to cyber cell. Colleagues at school where teacher worked knew about relationship with Samad, colleagues stated Samad had come to school many times to meet her.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387536/thottilpalam-missing-teacher-anumol-found-palakkad)