---
title: "കെ. രാഘവൻ മാസ്റ്ററുടെ പതിമൂന്നാം ചരമവാർഷിക ദിനത്തിൽ 'രാഘവീയം' സംഗീത സായാഹ്നവുമായി പാനൂർ മ്യൂസിക്ക് ലവേഴ്സ് ; മാഷിന്റെ പാട്ടുകളെക്കുറിച്ച് സജീവ് ഒതയോത്ത് എഴുതിയ 'കായലരികത്തെ പാട്ടുകാരൻ'പ്രകാശനവും നടക്കും"
english_title: "K Raghavan Master 13th Death Anniversary Raghaveeyam Music Evening Panoor Music Lovers Book Release"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387527/k-raghavan-master-13th-anniversary-raghaveeyam-panoor-music-lovers"
published_at: "2026-10-17T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad375b24e8f1_Untitled-12_copy.jpg"
keywords: ["K Raghavan Master", "Raghaveeyam", "Panoor Music Lovers", "Thalassery Centenary Park", "Kayalarikatthe Pattukaran", "Sajeev Othayoth", "Suresh Babu Elayavoor"]
---

# കെ. രാഘവൻ മാസ്റ്ററുടെ പതിമൂന്നാം ചരമവാർഷിക ദിനത്തിൽ 'രാഘവീയം' സംഗീത സായാഹ്നവുമായി പാനൂർ മ്യൂസിക്ക് ലവേഴ്സ് ; മാഷിന്റെ പാട്ടുകളെക്കുറിച്ച് സജീവ് ഒതയോത്ത് എഴുതിയ 'കായലരികത്തെ പാട്ടുകാരൻ'പ്രകാശനവും നടക്കും

> **Lead Summary:** പാനൂർ: മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ പതിമൂന്നാം ചരമവാർഷികദിനത്തിൽ പാനൂർ മ്യൂസിക്ക് ലവേഴ്‌സ്

## Article Content

പാനൂർ: മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ പതിമൂന്നാം ചരമവാർഷികദിനത്തിൽ പാനൂർ മ്യൂസിക്ക് ലവേഴ്‌സ്

തലശ്ശേരി സെൻ്റിനറി പാർക്കിൽ 'രാഘവീയം' സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.രാഘവൻ മാസ്റ്ററുടെ പാട്ടുകളെക്കുറിച്ച് സജീവ് ഒതയോത്ത് എഴുതിയ 'കായലരികത്തെ പാട്ടുകാരൻ' എന്ന പുസ്തകത്തിൻ്റെ പ്രകാശനവും തദവസരത്തിൽ നടക്കും.

തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് രാഘവൻ മാസ്റ്റർ അന്ത്യവിശ്രമം കൊള്ളുന്ന തലശ്ശേരി സെൻ്റിനറി പാർക്കിൽ രാഘവീയം കേരള ഫോക് ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനവും പുസ്തക പ്രകാശനവും ചെയ്യും.എഴുത്തുകാരൻ രാജു കാട്ടുപുനം പുസ്തകം ഏറ്റ് വാങ്ങി പുസ്തക പരിചയം നടത്തും.

വി.എൻ രൂപേഷ് അധ്യക്ഷത വഹിക്കും.രാജേന്ദ്രൻ തായാട്ട് സ്വാഗതവും സജീവ് ഒതയോത്ത് നന്ദിയും പറയും.തുടർന്ന് രാഘവൻ മാസ്റ്ററുടെ പാട്ടുകൾ കോർത്തിണക്കി 'മഞ്ഞണിപൂനിലാവിൽ 'ഗാനസന്ധ്യയും അരങ്ങേറും.

English Summary: On 13th death anniversary of beloved Malayalam music director K Raghavan Master, Panoor Music Lovers organizes 'Raghaveeyam' musical evening at Thalassery Centenary Park where master rests. Book 'Kayalarikatthe Pattukaran' written by Sajeev Othayoth about Raghavan Master's songs will be released on occasion. Monday evening 6 pm at Centenary Park, Kerala Folklore Academy Chairman Suresh Babu Elayavoor will inaugurate Raghaveeyam and release book. Writer Raju Kattupunam will receive book and do book introduction. VN Roopesh will preside, Rajendran Thayattu welcome, Sajeev Othayoth thanksgiving. Followed by 'Manjanipoonilavil' music night featuring Raghavan Master's songs.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387527/k-raghavan-master-13th-anniversary-raghaveeyam-panoor-music-lovers)