---
title: "തപാലിലല്ല, പിണറായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി ; വെള്ളിയാഴ്ച ഹാജരാകണമെന്ന  സമൻസ് വീടിന്‍റെ ചുമരിൽ പതിപ്പിച്ചു"
english_title: "ED Officers Reach Pinarayi House Directly Summons Pasted On Wall To Appear Friday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387508/ed-officers-pinarayi-house-summons-wall-friday-appear"
published_at: "2026-10-17T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad34fd23ced6_ed-officers-pinarayi-house-summons-wall-friday-appear.jpg"
keywords: ["Pinarayi Vijayan", "ED Summons", "Masappadi Case", "Enforcement Directorate", "Bakery Junction House", "CPM"]
---

# തപാലിലല്ല, പിണറായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി ; വെള്ളിയാഴ്ച ഹാജരാകണമെന്ന  സമൻസ് വീടിന്‍റെ ചുമരിൽ പതിപ്പിച്ചു

> **Lead Summary:** പിണറായി: മാസപ്പടി കേസിൽ അന്വേഷണം അതിവേഗമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി). മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി ഇ ഡി ഉദ്യോഗസ്ഥർ സമൻസ് ചുവരിൽ പതിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം.

## Article Content

പിണറായി: മാസപ്പടി കേസിൽ അന്വേഷണം അതിവേഗമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി). മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി ഇ ഡി ഉദ്യോഗസ്ഥർ സമൻസ് ചുവരിൽ പതിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം.

ഇ ഡി സംഘം എത്തുമ്പോൾ പിണറായിയും ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. പിണറായി കണ്ണൂരിലാണുള്ളത്. സമൻസ് തപാൽ മാർഗ്ഗം ലഭിക്കുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ചുമരിൽ പതിപ്പിച്ചത്. സംഭവം അറിഞ്ഞതിനെ തുടർന്ന് മുൻ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുതിർന്ന സി പി എം നേതാക്കൾ പ്രതിപക്ഷ നേതാവിന്‍റെ വീട്ടിലെത്തിയിട്ടുണ്ട്.

അതേസമയം ഇ ഡി സമൻസ് ലഭിച്ചെങ്കിലും പിണറായി വിജയൻ വെള്ളിയാഴ്ച ഹാജരായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ കേസും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് ഇ ഡിക്ക് മറുപടി നൽകിയേക്കും. ഇതിനിടയിൽ സുപ്രീംകോടതി സ്റ്റേ അനുവദിച്ചാൽ ഇ ഡിക്ക് മുമ്പിൽ ഉടൻ ഹാജരാകേണ്ടി വരില്ലെന്ന് കണക്കാക്കിയാണ് നീക്കം. പിണറായിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനാണ് ഈഘട്ടത്തിൽ ഇ ഡിയുടെ ഊന്നൽ.

English Summary: ED intensifies investigation in Masappadi case. ED officers reached former Chief Minister Pinarayi Vijayan's private residence at Bakery Junction, Thiruvananthapuram and pasted summons on wall, directing to appear for questioning this Friday. When ED team arrived, Pinarayi, wife and daughter were not at home, Pinarayi is in Kannur. Officers came directly and pasted on wall instead of expected postal delivery. After learning about incident, senior CPM leaders including former minister V Sivankutty reached opposition leader's house. Meanwhile, even after receiving ED summons, Pinarayi Vijayan may not appear Friday, likely to reply to ED that he cannot appear citing Assembly session and Supreme Court case. Move calculated that if Supreme Court grants stay, he will not have to appear before ED immediately. ED focus at this stage is investigation centered on Pinarayi.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387508/ed-officers-pinarayi-house-summons-wall-friday-appear)